തൃശൂർ: കോടശേരി താഴൂർ സെൻറ് മേരീസ് പള്ളിയിൽ മനസമ്മത ചടങ്ങിനിടയിൽ ഫാൻ പൊട്ടി വീണു.
അപകടത്തിൽ കുട്ടികളടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. രാവിലെ 12 മണിയോടെ നൂറിലധികം പേർ പങ്കെടുത്ത ചടങ്ങിനിടെയാണ് അപകടം.
കുറ്റിച്ചിറ സ്വദേശി ബേബി, ചെമ്പൻകുന്ന് സ്വദേശി വർഗീസ്, താഴൂർ സ്വദേശി ഷീജ പോൾ, കളിക്കൽ സ്വദേശി ആദിത്യൻ, മാരൻകോട് സ്വദേശിയായ രണ്ട് വയസുകാരി ഇവ എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ അഞ്ച് പേരെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്