തൃശ്ശൂർ: തൃശ്ശൂർ പൂരം നടത്തിപ്പിൽ പിന്തുണ തേടി തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ മുഖ്യമന്ത്രിയെ കണ്ടു.
തിരുവനന്തപുരത്ത് പഴയ എകെജി സെൻ്ററിലെത്തിയാണ് ദേവസ്വം ഭാരവാഹികൾ മുഖ്യമന്ത്രിയെ കണ്ടത്.
സിപിഎം സംസ്ഥാന കമ്മിറ്റി യോഗം നടക്കുന്നതിനാലാണ് മുഖ്യമന്ത്രി ഇന്ന് രാവിലെ ഇവിടെയെത്തിയത്. മുഖ്യമന്ത്രി വാഹനം നിർത്തി പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ ഭാരവാഹികൾ തൃശ്ശൂർ പൂരത്തിൻ്റെ ബ്രോഷർ കൈമാറി.
നല്ല രീതിയിൽ പൂരം നടക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി ദേവസ്വം പ്രസിഡൻ്റ് ഡോ. സുന്ദർ മേനോൻ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.
പൂരം കാണാൻ മുഖ്യമന്ത്രിയെ ക്ഷണിച്ചു. പറ്റിയാൽ എത്താമെന്ന് അദ്ദേഹം അറിയിച്ചതായും ദേവസ്വം പ്രസിഡന്റ്. മുൻവർഷത്തെ അനിഷ്ട സംഭവങ്ങൾ ഇത്തവണ ഉണ്ടാകില്ലെന്നും നല്ല രീതിയിൽ പൂരം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ. സുന്ദർ മേനോൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്