മണിരത്‌നം സംവിധാനം ചെയ്ത് 2023ല്‍ റിലീസ് ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ 2ലെ ഗാനവുമായി ബന്ധപ്പെട്ട പകര്‍പ്പവകാശ ലംഘന കേസില്‍ സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാനും നിര്‍മാതാക്കളായ മദ്രാസ് ടാക്കീസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവരോടും രണ്ട് കോടി രൂപ കെട്ടിവയ്ക്കാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ക്ലാസിക്കല്‍ ഗായകനും പത്മശ്രീ അവാര്‍ഡ് ജേതാവുമായ ഉസ്താദ് ഫയാസ് വാസിഫുദ്ദീന്‍ ദാഗറാണ് റഹ്‌മാനും നിര്‍മാതാക്കള്‍ക്കും എതിരെ പരാതി നല്‍കിയത്.
ജൂനിയര്‍ ഡാഗര്‍ സഹോദരന്മാര്‍ എന്ന് അറിയപ്പെടുന്ന അന്തരിച്ച ഉസ്താദ് എന്‍, ഫയാസുദ്ദീന്‍ ഡാഗര്‍, ഉസ്താദ് സാഹിറുദ്ദീന്‍ ഡാഗര്‍ എന്നിവര്‍ ചേര്‍ന്ന് രചിച്ച ശിവ സ്തുതി അനധികൃതമായി ഉപയോഗിച്ചുവെന്നാണ് ആരോപണം.
കേസില്‍ ജസ്റ്റിസ് പ്രതിഭ എം സിംഗ് ആണ് വിധി എഴുതിയിരിക്കുന്നത്. വീര രാജ വീര എന്ന ഗാനം ശിവ സ്തുതി എന്ന കോമ്പോസിഷനെ അടിസ്ഥാനമാക്കിയതും പ്രചോദനമുള്‍ക്കൊണ്ടതും മാത്രമല്ല മറിച്ച് വരികളില്‍ മാറ്റം വരുത്തി സ്തുതി ഉപയോഗിക്കുകയായിരുന്നു. ഗാനത്തിന് സ്തുതിയില്‍ നിന്നും മാറ്റം ഉണ്ടെങ്കിലും അത് യഥാര്‍ത്ഥ സംഗീത സൃഷ്ടിക്ക് സമാനമാണെന്നാണ് ജസ്റ്റിസ് വിധിയില്‍ പറയുന്നത്.
അതിനാല്‍ സിനിമയുടെ ക്രെഡിറ്റില്‍ കൃത്യമായി തന്നെ മാറ്റം വരുത്താന്‍ കോടിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ നിര്‍മാതാക്കളും എ ആര്‍ റഹ്‌മാനും കോടതിയില്‍ 2 കോടി രൂപ കെട്ടിവയ്ക്കാനും വാദിയായ ഉസ്താദ് ഫയാസ് വാസിഫുദ്ദീന്‍ ദാഗറിന് 2 ലക്ഷം രൂപ കോടതി ചെലവായി നാല് ആഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്