കൊച്ചി: പെരുമ്പാവൂർ മുടിക്കലിൽ ഒഴുക്കിൽപ്പെട്ട് 19 കാരി മരിച്ചു. പുഴയരികിലെ പാറയിൽ നിന്ന് കാൽവഴുതി വെള്ളത്തിൽ വീണാണ് അപകടം. ഇവർക്കൊപ്പം വെള്ളത്തിൽ വീണ സഹോദരിയെ രക്ഷപ്പെടുത്തിയിരുന്നു.
മുടിക്കൽ സ്വദേശി പുളിക്ക കുടി ഷാജിയുടെ മകൾ ഫാത്തിമ ആണ് മരിച്ചത്. രാവിലെ പുഴയരികിൽ നടക്കാൻ ഇറങ്ങിയ സഹോദരിമാരാണ് അപകടത്തിൽപ്പെട്ടത്.
മുടിക്കൽ ഡിപ്പോ കടവിലാണ് സംഭവം. രാവിലെ നടത്തം കഴിഞ്ഞ് പുഴയരികിലുള്ള പാറയിൽ നിൽക്കുമ്പോഴാണ് കാൽവഴുതി ഇവർ വെള്ളത്തിൽ വീണത്.
സമീപത്ത് ചൂണ്ട ഇട്ടുകൊണ്ടിരുന്നയാൾ അപ്പോൾ തന്നെ വെള്ളത്തിലിറങ്ങി ഫർഹത്തിന് രക്ഷപ്പെടുത്തി നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്