തിരുവനന്തപുരം: എഡിജിപി മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാനക്കയറ്റം. മനോജ് എബ്രഹാമിനെ ഫയർ ആന്റ് റസ്ക്യൂ മേധാവിയായി സർക്കാർ നിയമിച്ചു.
ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറക്കി. നിലവിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് മനോജ് എബ്രഹാം. 1994 ബാച്ച് ഐപിഎസ് ഓഫീസറാണ് അദ്ദേഹം.
നിലവിലെ ഫയർഫോഴ്‌സ് മേധാവി കെ.പദ്മകുമാർ വിരമിക്കുന്ന ഒഴിവിലേക്കാണ് മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം.
ഈ മാസം 30-നാണ് പദ്മകുമാർ വിരമിക്കുന്നത്. മെയ് ഒന്നാം തീയതി മനോജ് എബ്രഹാം ചുമതലയേൽക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്