കൊച്ചി: കാലടി സംസ്കൃത സർവകലാശാലയുടെ കവാടത്തിനരികെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിക്കുന്ന ഫ്ലക്സ് ബോർഡ് വെച്ച സംഭവത്തിൽ അന്വേഷണം. കേന്ദ്ര ഇന്റലിജൻസ് വിഭാഗമാണ് അന്വേഷണം ആരംഭിച്ചത്.
ശനിയാഴ്ച രാവിലെയാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. ആരാണ് ബോർഡ് സ്ഥാപിച്ചത് എന്നതിൽ വ്യക്തതയില്ല.
ബോർഡ് ആരാണ് സ്ഥാപിച്ചത് എന്നതിൽ വ്യക്തതയില്ലെന്ന് യൂണിവേഴ്സിറ്റി അധികൃതരും പറഞ്ഞു. ബോർഡ് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അധികൃതർ ബോർഡ് എടുത്ത് മാറ്റിയിരുന്നു.
നാല് കൈകളോടുകൂടിയ പ്രധാനമന്ത്രിയാണ് ചിത്രത്തിലുള്ളത്. കൈകളിൽ ശൂലത്തിൽ തറച്ച ഭ്രൂണവും മിനാരങ്ങളും താമരയും കൊലക്കയറുമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്