കോട്ടയം : പാലാ വള്ളിച്ചിറയിൽ ഒരാൾ കുത്തേറ്റു മരിച്ചു. സാമ്പത്തിക ഇടപാടാണ് കത്തിക്കുത്തിൽ കലാശിച്ചത്.
വള്ളിച്ചിറ വലിയകാലായിൽ പി ജെ ബേബി ആണ് മരിച്ചത്. വള്ളിച്ചിറ സ്വദേശി ആരംകുഴക്കൽ എ.എൽ ഫിലിപ്പോസ് ആണ് കുത്തിയത്.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ പൊലീസ് അന്വേഷിക്കുകയാണ്.
രണ്ട് പേരും തമ്മിൽ ചില സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇന്ന് രാവിലെ ഇതിനെ ചൊല്ലി വാക്ക് തർക്കമുണ്ടായിരുന്നു. ഇതിനിടയിലാണ് ബേബിക്ക് കുത്തേറ്റത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്