കൊച്ചി: ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം ഡിജിപിയായതോടെ പൊലീസ് തലപ്പത്ത് അഴിച്ചുപണി. ക്രമസമാധാന ചുമതലയിലേക്ക് ആരെന്നതാണ് നിലവിലെ പ്രധാന ചര്‍ച്ച.
എഡിജിപിമാരായ എച്ച്. വെങ്കിടേഷ്, എസ്. ശ്രീജിത്ത് എന്നിവരാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്. രണ്ട് മാസം കഴിഞ്ഞാല്‍ ഡിജിപി റാങ്കിലേക്കെത്തുമെന്നതിനാല്‍ എം.ആര്‍. അജിത്കുമാറിനെ തല്‍കാലം പരിഗണിച്ചേക്കില്ല.
അതേസമയം ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവി ഒഴിച്ചിടാനും ആലോചനയുണ്ട്.ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റമായതോടെ മനോജ് എബ്രഹാം 30ന് ക്രമസമാധാന ചുമതലയിൽ നിന്ന് ഒഴിയും.
ഡിജിപി റാങ്കിലുള്ളവര്‍ ഇരിക്കുന്ന അഗ്നിശമന സേനാ മേധാവിയായാണ് മാറ്റം. ഡിജിപി കെ. പദ്മകുമാർ വിരമിക്കുന്ന ഒഴിവിലേക്കാണ് സ്ഥാനക്കയറ്റം. ഇന്റലിജന്‍സ് മേധാവി സ്ഥാനത്ത് നിന്നായിരുന്നു മനോജ് എബ്രഹാം ക്രമസമാധാന ചുമതലയിലെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്