ടെക്‌സസിൽ പാസ്റ്ററെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

FEBRUARY 6, 2025, 12:36 AM

ടെക്‌സാസ് :2011ൽ ആർലിംഗ്ടൺ ബാപ്റ്റിസ്റ്റ് പള്ളിയിലെ 28 വയസ്സുള്ള പാസ്റ്റർ റവ. ക്ലിന്റ് ഡോബ്‌സണെ കവർച്ചയ്ക്കിടെ മർദ്ദിക്കുകയും കഴുത്തു ഞെരിക്കുകയും പ്ലാസ്റ്റിക് ബാഗ് ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്ത് കൊലപ്പെടുത്തിയ പ്രതി സ്റ്റീവൻ ലോവെയ്ൻ നെൽസന്റെ വധശിക്ഷ ടെക്‌സസിൽ ബുധനാഴ്ച വൈകീട്ട് നടപ്പാക്കി. ഈ സംഭവത്തിൽ ഡോബ്‌സണിന്റെ സെക്രട്ടറിയെ കഠിനമായി മർദ്ദിക്കുകയും ചെയ്തുവെങ്കിലും അവർ മരണത്തെ അതിജീവിച്ചു.

37കാരനായ നെൽസണിന് ബുധനാഴ്ച വൈകുന്നേരം ഹണ്ട്‌സ്‌വില്ലെയിലെ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ മാരകമായ വിഷമിശ്രിതം കുത്തിവയ്പ്പ് നൽകിയാണ് വധിച്ചത്. യുഎസിൽ നടപ്പാക്കിയ 2025ലെ രണ്ടാമത്തെ വധശിക്ഷയാണിത്.

2025ലെ രാജ്യത്തെ ആദ്യത്തെ വധശിക്ഷ വെള്ളിയാഴ്ച സൗത്ത് കരോലിന നടപ്പിക്കിയിരുന്നു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ ടെക്‌സസിൽ നടക്കാനിരിക്കുന്ന നാല് വധശിക്ഷകളിൽ ആദ്യത്തേതും ഇതാണ്.

vachakam
vachakam
vachakam

നെൽസൺ ഒരു തൊഴിലാളിയും ഹൈസ്‌കൂൾ പഠനം ഉപേക്ഷിച്ചയാളുമായിരുന്നു, നിയമപരമായ പ്രശ്‌നങ്ങളുടെയും 6 വയസ്സുമുതൽ ആരംഭിച്ച അറസ്റ്റുകളുടെയും നീണ്ട ചരിത്രമുണ്ട്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നെൽസൺ അടുത്തിടെ വിവാഹിതനായിരുന്നു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam