ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രവികസനത്തിന്റെ ഭാഗമായി ഫെബ്രുവരി മാസം രണ്ടാം തിയതി ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ക്ഷേത്രനടയിൽ വച്ച് ഒരു ഫണ്ട് റൈസിംഗ് പ്രോഗ്രാമിന്റെകിക്കോഫ് പ്രസിദ്ധ സിനിമാതാരം ശ്രീമതി ലെന ഉദ്ഘാടനം ചെയ്യുകയുണ്ടായി. തദവസരത്തിൽ മാധവൻ പിള്ള CPAഅവർകൾക്കുവേണ്ടി ദീപാ നായർ ആണ് ലെനയിൽനിന്നും ആദ്യ ടിക്കറ്റ് ഏറ്റു വാങ്ങിയത്. ഈ ധന്യ മുഹൂർത്തത്തിൽ പ്രസിഡന്റ് സുബിൻ ബാലകൃഷ്ണനോടൊപ്പം മറ്റ് ഭാരവാഹികളായ അനിൽ ഗോപിനാഥ്, ഉണ്ണികൃഷ്ണ പിള്ള എന്നിവർക്കൊപ്പം ബോർഡിലെയും ട്രസ്റ്റിയിലെയും എല്ലാ അംഗങ്ങളും സന്നിഹിതരായിരുന്നു. ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ സുഗമമായ വികസനത്തിനും ശാന്തിയുടെയും സമാധാനത്തിന്റെയും പ്രകാശം ലോകമെമ്പാടും പരത്തുവാനും ഈ ഫണ്ട് റയിസിംഗ് സംരംഭം ഒരു വമ്പിച്ച വിജയമാക്കുവാൻ അമേരിക്കയിലെ എല്ലാ നല്ലവരായ സഹൃദയരും ആത്മാർത്ഥമായി സഹകരിക്കണമെന്നും റാഫിൾ ടിക്കറ്റുകൾ കരസ്ഥമാക്കി ഈ ഉദ്യമം വിജയിപ്പിക്കണമെന്നും ഫണ്ട് റൈസിംഗ് ചെയർമാൻ രൂപേഷ് അരവിന്ദാക്ഷൻ വിനയപൂർവം അഭ്യർത്ഥിച്ചു.
ഒന്നാം സമ്മാനമായി ഹ്യുണ്ടായി ടസ്‌കൻ കാറും കൂടാതെ ഒരു പവന്റെ സ്വർണ്ണ നാണയം, ഐഫോൺ തുടങ്ങി ഇരുപത്തിഅഞ്ചിലധികം വിലപിടിപ്പുള്ള സമ്മാനങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത് എന്ന് പ്രസിഡന്റ് സുബിൻ ബാലകൃഷ്ണൻ അറിയിച്ചു.
മെയ് മാസത്തിൽ നടക്കുന്ന ഉത്സവത്തോടനുബന്ധിച്ച് അതേമാസം പത്താം തിയതി ക്ഷേത്രനടയിൽ വച്ച് വിജയികളെ തിരഞ്ഞെടുക്കുകയും സമ്മാനങ്ങൾ നൽകുന്നതുമാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.
ശങ്കരൻകുട്ടി, ഹൂസ്റ്റൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്