ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർക്കായി വാട്ട്‌സ്ആപ്പ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതായി റിപ്പോർട്ട്. ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണെന്നും ഉപയോക്താക്കളുടെ കോൺടാക്റ്റുകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ ഫീച്ചർ സഹായിക്കുമെന്നും Wabeta Info റിപ്പോർട്ട് ചെയ്തു.
ആപ്പിൻ്റെ ബീറ്റാ പതിപ്പിലാണ് പുതിയ ഫീച്ചർ ലഭ്യമെന്നാണ് റിപ്പോർട്ട്. സാധാരണ ഉപയോക്താക്കൾക്കും ഈ ഫീച്ചർ ഉടൻ ലഭ്യമാകും. ഉപയോക്താക്കള്‍ക്ക് കോണ്‍ടാക്റ്റ് ലിസ്റ്റുകള്‍ മറ്റൊരു അക്കൗണ്ടിലേക്ക് ചേര്‍ക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍.
ഒന്നിലധികം വാട്സ്ആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യം വെച്ചാണ് പുതിയ ഫീച്ചര്‍. ഉപയോക്താക്കള്‍ക്ക് ഓഫീസിലേയും വ്യക്തിഗതമായ കോണ്‍ടാക്റ്റുകളും പ്രത്യേകം സൂക്ഷിക്കാനും സൗകര്യമുണ്ട്. ഉപയോക്താക്കള്‍ കോണ്‍ടാക്റ്റ് 'സിങ്കിങ്' ഓഫ് ചെയ്താല്‍ പുതിയ വാട്സ്ആപ്പ് അപ്‌ഡേറ്റില്‍ മാനുവല്‍ സിങ്കിങ് ഓപ്ഷന്‍ ലഭ്യമാക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്