തുറക്കാത്ത ജിമെയിലുകള്‍ നാളെ മുതല്‍ ഉണ്ടാവില്ല; ഡിലീറ്റ് ആകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

SEPTEMBER 19, 2024, 6:09 PM

രണ്ട് വര്‍ഷത്തിലേറെയായി പ്രവര്‍ത്തനരഹിതമായ ഗൂഗിള്‍ അക്കൗണ്ട് നീക്കം ചെയ്യാനൊരുങ്ങി ഗൂഗിള്‍. സെപ്റ്റംബര്‍ 20 മുതലായിരിക്കും ഉപയോഗത്തിലില്ലാത്ത ജിമെയില്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ ആരംഭിക്കുക. സജീവമല്ലാത്ത അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെടുമ്പോള്‍, അതില്‍ സംഭരിച്ചിരുന്ന എല്ലാ ഡാറ്റകളും നഷ്ടപ്പെടും. വിദ്യാഭ്യാസ. വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഈ തീരുമാനം ബാധകമാകില്ലെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. നിങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെടാതിരിക്കാന്‍ എന്ത് ചെയ്യണമെന്ന് പരിശോധിക്കാം.

എങ്ങനെയുള്ള അക്കൗണ്ടാണ് ഡിലീറ്റ് ചെയ്യപ്പെടുക?

പല ആവശ്യങ്ങള്‍ക്കായി പല ജിമെയില്‍ അക്കൗണ്ടുകള്‍ എടുത്തവരായിരിക്കും നിങ്ങള്‍. അവസാനമായി നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട് തുറന്നത് എന്നാണെന്ന് ഓര്‍ക്കുന്നുണ്ടോ? വര്‍ഷങ്ങളായി ഉപയോഗിക്കുന്നില്ലെങ്കില്‍ ഉടനടി നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാവും. 2 വര്‍ഷത്തിലേറെയായി ഉപയോഗത്തിലില്ലാത്ത ജിമെയില്‍ അക്കൗണ്ടുകളാകും ഡിലീറ്റ് ചെയ്യുന്നത്. അക്കൗണ്ട് ഡിലീറ്റ് ആകുന്നതിനോടൊപ്പം ഫോട്ടോകളും വീഡിയോകളും അടക്കമുള്ള ഡാറ്റകളും നഷ്ടമാകും. ജിമെയില്‍, ഗൂഗിള്‍ ഫോട്ടോസ്, ഗൂഗിള്‍ ഡ്രൈവ് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ടിനെ സജീവമാക്കാനാകും.

സജീവമല്ലാതിരുന്ന അക്കൗണ്ട് സംരക്ഷിക്കാന്‍ എന്തുചെയ്യണം?

    ഗൂഗിള്‍ അക്കൗണ്ട് ലോഗിന്‍ ചെയ്യുക
    ഇമെയില്‍ തുറക്കുക
    ഗൂഗിള്‍ ഡ്രൈവ് ഉപയോഗിക്കുക
    ഗൂഗിള്‍ അക്കൗണ്ട് വഴി യൂട്യൂബ് കാണുക
    ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക
    ഗൂഗിളില്‍ എന്തെങ്കിലും സെര്‍ച്ച് ചെയ്യുക
    ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് തേര്‍ഡ് പാര്‍ട്ടി വെബ്സൈറ്റുകള്‍ സൈന്‍ ഇന്‍ ചെയ്യുക

ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഗൂഗിള്‍ നിരീക്ഷിക്കും. അതിനാല്‍ തന്നെ മുകളില്‍ പറഞ്ഞ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് വഴി നിങ്ങളുടെ അക്കൗണ്ട് സജീവമാണെന്ന് ഗൂഗിള്‍ നിര്‍ണയിക്കും. ഇതില്‍ ഏതെങ്കിലും കാര്യങ്ങള്‍ ചെയ്ത് നിങ്ങളുടെ അക്കൗണ്ടുകളെ സംരക്ഷിക്കുക. അല്ലാത്തപക്ഷം അക്കൗണ്ടിലെ എല്ലാ ഡാറ്റകളും നഷ്ടമാകും. 2 വര്‍ഷത്തോളമായി ഉപയോഗിക്കാത്ത അക്കൗണ്ടുകളുടെ ഇമെയില്‍ വിലാസത്തിലേക്ക് അറിയിപ്പ് അയക്കും. തുടര്‍ന്നും നിഷ്‌ക്രിയമായി തുടരുകയാണെങ്കില്‍ ആണ് ഗൂഗിള്‍ അക്കൗണ്ട് ഇല്ലാതാക്കുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam