തിരുവനന്തപുരം: പുതിയ ഫീച്ചറുമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാം. ഇൻസ്റ്റഗ്രാമിൽ സ്റ്റോറിക്കും ഇനി പബ്ലിക്കായി കമന്റ് ചെയ്യാം എന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ സ്റ്റോറീസിനെ പോലെ തന്നെ പരിമിതമായ സമയത്തേക്ക് മാത്രമേ കമന്റുകൾ കാണാനാകൂ. സമയപരിധി കഴിയുമ്പോൾ സ്റ്റോറിക്കൊപ്പം കമന്റും അപ്രത്യക്ഷമാകും.
മെറ്റ സിഇഒ മാർക് സക്കർബർഗാണ് പുതിയ ഫീച്ചർ ഇൻസ്റ്റയിൽ വരുന്ന വിവരം ഉപഭോഗ്താക്കളെ അറിയിച്ചത്. നേരത്തെ തന്നെ സ്റ്റോറീസിനോട് പ്രതികരിക്കാൻ റിപ്ലൈ ഫീച്ചർ ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരുന്നു. ഇത് സ്വകാര്യ സന്ദേശമായാണ് സ്റ്റോറിയുടെ ഉടമയ്ക്ക് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന പുതിയ ഫീച്ചർ വഴി സ്റ്റോറീസിന് നൽകുന്ന കമന്റുകൾ മറ്റ് യൂസർമാർക്ക് കാണാനാവും.
അതേസമയം കമന്റുകൾ മറ്റുള്ളവർ കാണണോ എന്ന് ഉപഭോക്താവിന് സെറ്റിങ്‌സിൽ തീരുമാനിക്കാനുള്ള ഓപ്ഷനും പുതിയ ഫീച്ചറിൽ നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്