ഐഫോൺ 16 സീരീസ് അവതരിപ്പിച്ചതിന് പിന്നാലെ ആപ്പിൾ ചില പഴയ ഐഫോൺ മോഡലുകൾ വിപണിയിൽ നിന്ന് പിൻവലിച്ചു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവയും പിൻവലിച്ചു.
ഇതോടൊപ്പം ഐഫോണ്‍ 15, ഐഫോണ്‍ 14 മോഡലുകളുടെ വില 10000 രൂപയോളം കുറച്ചു. ഐഫോണ്‍ 15 പ്രോ മാക്‌സ്, ഐഫോണ്‍ 15 പ്രോ എന്നിവയ്‌ക്കൊപ്പം ഐഫോണ്‍ 13 മോഡലുകളും ആപ്പിള്‍ ഉത്പാദനം നിര്‍ത്തുകയാണ്.
ഐഫോണ്‍ 15 പ്രോ മോഡലുകള്‍ പിന്‍വലിച്ചതോടെ, വിപണിയില്‍ ഐഫോണ്‍ 16 സീരീസില്‍ മാത്രമായിരിക്കും ആപ്പിള്‍ ഇന്റലിജന്‍സ് ലഭിക്കുക. ഐഫോൺ 15 പ്രോ മോഡലുകൾ പിൻവലിച്ചതോടെ വിപണിയിൽ ഐഫോൺ 16 സീരീസിൽ മാത്രമേ ആപ്പിൾ ഇൻ്റലിജൻസ് ലഭ്യമാകൂ.
നിലവിലുള്ള ഐഫോണ്‍ 15 പ്രോ ഉപഭോക്താക്കള്‍ക്ക് സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റിലൂടെ ആപ്പിള്‍ ഇന്റലിജന്‍സ് ലഭിക്കുമെങ്കിലും പുതിയ ഐഫോണ്‍ 15 പ്രോ ഇനി വാങ്ങാന്‍ സാധിക്കില്ല.
ഇതാദ്യമായല്ല ഐഫോണ്‍ പഴയ മോഡലുകള്‍ നിർത്തലാക്കുന്നത്. 2018 മുതല്‍ ഇങ്ങനെ ഐഫോണ്‍ ലോഞ്ചിനൊപ്പം പഴയ ഫോണുകള്‍ നിർത്തലാക്കിയിട്ടുണ്ട്. എല്ലാ മോഡലുകളും കമ്ബനി പിൻവലിച്ചിട്ടില്ല. അതേസമയം സെപ്റ്റംബര്‍ 13 മുതല്‍ ഐഫോണ്‍ 16 സീരീസിനായി ഓര്‍ഡര്‍ ചെയ്യാം.
സെപ്റ്റംബര്‍ 20 മുതലാണ് വില്‍പന ആരംഭിക്കുക.ഐഫോണ്‍ 15 നും ഐഫോണ്‍ 15 പ്ലസിനും വില കുറച്ചു.ഐഫോണ്‍ 15 ന്റെ വില 79900 രൂപയില്‍ നിന്ന് 69900 രൂപയായും ഐഫോണ്‍ 15 പ്ലസിന്റെ വില 89900 രൂപയില്‍ നിന്ന് 79900 രൂപയായും കുറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്