കിടിലന്‍ ഫീച്ചറുകളുമായി പുതിയ ഐഫോണ്‍ 16 സിരീസ് പുറത്തിറക്കി ആപ്പിള്‍

SEPTEMBER 10, 2024, 6:00 AM

കാലിഫോര്‍ണിയ: ആപ്പിള്‍ അതിന്റെ പുതിയ ഐഫോണ്‍ 16 പുറത്തിറക്കി. ഐ ഫോണ്‍ 16, ഐഫോണ്‍ പ്ലസ്, ഐ ഫോണ്‍ പ്രോ, ഐഫോണ്‍ പ്രോ മാക്സ് എന്നിവ കൂടുതല്‍ മികച്ച നിറങ്ങളിലാണ് എത്തിയത്. എഐ ഫീച്ചറുകള്‍, ക്യാമറ കണ്‍ട്രോള്‍, ആക്ഷന്‍ ബട്ടന്‍ അങ്ങനെ സവിഷേതകള്‍ ഏറെയാണ്. വില 799 ഡോളറില്‍ ആരംഭിക്കുന്നു. ആപ്പിളിന്റെ കാലിഫോര്‍ണിയയിലെ ആസ്ഥാനമായ കുപെര്‍ട്ടിനോയില്‍ തിങ്കളാഴ്ച നടന്ന 'ഇറ്റ്‌സ് ഗ്ലോടൈം' ഇവന്റിലാണ് പുതിയ സിരീസ് അവതരിപ്പിച്ചത്.

'അടുത്ത തലമുറ ഐഫോണ്‍ ആപ്പിള്‍ ഇന്റലിജന്‍സിന് വേണ്ടി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ഇത് ഒരു ആവേശകരമായ പുതിയ യുഗത്തിന് തുടക്കം കുറിക്കുന്നു. ഐഫോണ്‍ 16 ഒരു ഐഫോണിന് എന്ത് ചെയ്യാന്‍ കഴിയും എന്നതിനുള്ള ഉത്തമ ഉദാഹരണമാണ്.'-,'' ആപ്പിള്‍ സിഇഒ ടിം കുക്ക് പറഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്( ആപ്പിള്‍ ഇന്റലിജന്‍സ്) പിന്തുണയോടെയാണ് പുതിയ ഫോണുകളുടെ വരവ്. കുറിപ്പുകള്‍ എഴുതുക, ഇമെയിലുകള്‍ തയ്യാറാക്കുക, ഫോട്ടോകള്‍ എടുക്കുക എന്നിങ്ങനെ ദൈനംദിന പ്രവര്‍ത്തികള്‍ ലളിതമാക്കാന്‍ സഹായിക്കുന്നു. മുന്‍കാല എഡിഷനുകളെ പോലെ തന്നെ ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പുണ്ട്. ഐ ഫോണ്‍ 15 പ്രോ മോഡലുകളില്‍ ഉണ്ടായിരുന്ന ആക്ഷന്‍ ബട്ടന്‍ ഐ ഫോണ്‍ 16 ലും ഐ ഫോണ്‍ 16 പ്ലസിലും ഉണ്ട്. കൂടാതെ വലതുവശത്ത് പുതിയ ക്യാമറ കണ്‍ട്രോള്‍ ബട്ടനും ലഭ്യമാണ്. സൂം ചെയ്യാനും, ചിത്രങ്ങള്‍ എടുക്കാനും വീഡിയോ റെക്കോഡ് ചെയ്യാനും ഒരു ടാപ്പോ, സ്ലൈഡോ മതിയാവും. ഐ ഫോണ്‍ 16 വില 799 ഡോളറില്‍ തുടങ്ങുന്നു. ഐ ഫോണ്‍ പ്ലസ്-128 ജിബി ബേസ് വേരിയന്റിന് 899 ഡോളര്‍. ഇരുഫോണുകളും 512 ജിബി സ്റ്റോറേജ് വരെ ലഭ്യമാണ്.


പുതിയ ഐ ഫോണ്‍ 16 ഐഒഎസ് 18 ല്‍ പ്രവര്‍ത്തിക്കുന്ന ഡ്യൂവല്‍ സിം( അമേരിക്കയില്‍ ഇസിം, ലോകമെമ്പാടും നാനോ+ ഇസിം) ഹാന്‍ഡ്സെറ്റാണ്. ഐ ഫോണ്‍ 16 പ്രോ മോഡലിനെ പോലെ ഈ ഫോണുകളും ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചേഴ്സ് ഉള്ളവയാണ്. ഐ ഫോണ്‍ 15സീരീസ് പോലെ പുതിയ ഹാന്‍ഡ് സെറ്റുകളിലും 48 മെഗാ പിക്സല്‍ വൈഡ് ആംഗിള്‍ ക്യാമറയുണ്ട്. സെല്‍ഫികള്‍ക്കും വീഡിയോ കോളിങ്ങിനും 12 മെഗാപിക്സല്‍ ട്രൂഡെപ്ത് ക്യാമറ മുന്നിലുണ്ട്.

ഒരുവശത്തുള്ള മൂന്നുബട്ടനുകളിലെ ടോപ് ബട്ടനാണ് ആക്ഷന്‍ ബട്ടന്‍. ഈ ബട്ടന്‍ ഷോട്ട് കട്ടുകള്‍ക്കോ ഫ്ലാഷ് ലൈറ്റ് ഓണാക്കാനോ മറ്റു ഫങ്ഷനുകള്‍ക്കോ ഉപയോഗിക്കാം പുതിയ ക്യാമറ കണ്‍ട്രോള്‍ ബട്ടന് സവിശേഷതകളുണ്ട്. ക്യാമറ ലക്ഷ്യം വയ്ക്കുന്ന വസ്തുവിനെ കുറിച്ചുള്ള വിവരം തേടാന്‍ ഈ കണ്‍ട്രോള്‍ ബട്ടണ്‍ വഴി കഴിയും.

ഐ ഫോണ്‍ സീരീസിന് ഒപ്പം ആപ്പിള്‍ വാച്ച് സീരീസ് 10, എയര്‍ പോഡ് എന്നിവയും പുറത്തിറക്കി. പുതിയ സ്മാര്‍ട്ട് വാച്ചുകള്‍ പഴയതിനെ അപേക്ഷിച്ച് സ്ലിമ്മര്‍ ഡിസൈനും, വലിയ ഡിസ്പ്ലേയും ഉള്ളവയാണ്. ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളുള്ള പുതിയ ചിപ്സെറ്റും സവിശേഷതയാണ്. ആപ്പിള്‍ വാച്ച് സീരീസ് 10 വില 399 ഡോളറില്‍ ആരംഭിക്കുന്നു. ജിപിഎസ്, എല്‍ടിഇ എന്നീ രണ്ടുവേരിയന്റുകളില്‍ ലഭ്യമാണ്. എല്‍ടിഇക്ക് 499 ഡോലറാണ് വില. ആപ്പിള്‍ വാച്ച് സീരീസ് 10 ന് പുറമേ ആപ്പിള്‍ വാച്ച് അള്‍ട്ര 799ഡോളര്‍ വിലയ്ക്ക് ലഭ്യമാണ്.

ആഗോള വില്‍പന തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യന്‍ നിര്‍മിത ഐഫോണ്‍ 16 മോഡലുകളും ലോക വിപണിയില്‍ എത്തും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam