എഡിറ്റിംഗ് സിംഹങ്ങള്‍ക്ക് ചാകര; ഇൻസ്റ്റാഗ്രാമിൽ കിടിലൻ ഫീച്ചർ എത്തി 

SEPTEMBER 10, 2024, 9:04 PM

പുതിയ ഫീച്ചർ അവതരിപ്പിച്ച്‌ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ  ഇൻസ്റ്റഗ്രാം. ഡയറക്‌ട് മെസേജിംഗ് സെക്ഷനുള്ളില്‍ ഫോട്ടോ എഡിറ്റിംഗ് അടക്കം സാധ്യമാകുന്ന പുതിയ ടൂളുകളാണ് ഇൻസ്റ്റയിലേക്ക് അടുത്തതായി വരുന്നത്.

അടുത്തിടെ ഏറെ പുതിയ ഫീച്ചറുകളാണ് ഇൻസ്റ്റഗ്രാം ആപ്പിലേക്ക് മെറ്റ കൊണ്ടുവന്നത്. ഇത്തരം അപ്‌ഡേഷനുകള്‍ തുടരും എന്ന സൂചന നല്‍കുകയാണ് മെറ്റ ഇപ്പോള്‍. ഇൻസ്റ്റഗ്രാമിലെ മെസേജ് സെക്ഷനുള്ളില്‍ ഫോട്ടോ എഡിറ്റിംഗും സ്റ്റിക്കർ ക്രിയേഷനും മെറ്റ അവതരിപ്പിക്കുകയാണ്.

മെസേജായി അയക്കും മുമ്ബ് ഡയറക്‌ട് മെസേജിംഗ് സെക്ഷനുള്ളില്‍ ഫോട്ടോയില്‍ എഡിറ്റിംഗ് സാധ്യമാകും. നിങ്ങളുടെ ലൈബ്രറിയിലുള്ള ചിത്രങ്ങള്‍ ഉപയോഗിച്ച്‌ സ്റ്റിക്കറുകള്‍ നിർമിക്കാനും കഴിയും. നേരത്തെ, സ്റ്റോറീസ് കംബോസറില്‍ എത്തിയിട്ട് വേണമായിരുന്നു ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് സേവ് ചെയ്യാൻ.

vachakam
vachakam
vachakam

ഇൻസ്റ്റ സ്റ്റോറീസില്‍ ലഭ്യമായിട്ടുള്ള എഡിറ്റിംഗ് ടൂളിന് സമാനമായ ഫീച്ചറാണ് ഇനി മുതല്‍ ഇൻസ്റ്റഗ്രാമിലെ ചാറ്റ് ബോക്‌സിലേക്കും വരുന്നത്. ഇമേജുകളില്‍ നിന്ന് സ്റ്റിക്കറുകള്‍ നിർമിക്കാനുള്ള സംവിധാനം വാട്‌സ്‌ആപ്പില്‍ നിലവിലുള്ളതാണ്.

ഡയറക്‌ട് മെസേജുകളില്‍ ചാറ്റ് തീം ചേർക്കാനുള്ള സംവിധാനവും ഇൻസ്റ്റഗ്രാമിലേക്ക് വരുന്നു. നോട്ട്‌സ് സെക്ഷനില്‍ പിറന്നാള്‍ കേക്ക് ഐക്കണ്‍ ചേർക്കാനുള്ള ഫീച്ചറും പ്രത്യക്ഷപ്പെടും. കഴിഞ്ഞ മാസം ഇന്ത്യയില്‍ ക്രിയേറ്റർ ലാബ് ഉദ്ഘാടനത്തിനിടെ മൂന്ന് പുതിയ ഫീച്ചറുകള്‍ ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരുന്നു.

സ്റ്റോറികളില്‍ കമൻറുകള്‍ പബ്ലിക്കായി രേഖപ്പെടുത്താനുള്ള സംവിധാനമായിരുന്നു ഇതിലൊന്ന്. ഫോണില്‍ നിന്നുള്ള ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള കട്ടൗട്ടുകള്‍ ഉപയോഗിക്കാനുള്ള വഴി, ബെർത്ത്‌ഡേ നോട്ട്‌സ് എന്നിവയായിരുന്നു മറ്റുള്ളവ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam