കണ്ണുകൊണ്ട് ഫോണ്‍ നിയന്ത്രിക്കാം; ഐഫോണിലെ ഐ ട്രാക്കിംഗ് ഫീച്ചർ എങ്ങനെ ക്രമീകരിക്കാം ?

SEPTEMBER 18, 2024, 8:29 AM

നിരവധി പുതിയ സവിശേഷതകളുമായാണ്  ഐഒഎസ് 18  (ഓപ്പറേറ്റിംഗ് സിസ്റ്റം) അപ്ഡേറ്റ് ആപ്പിൾ അവതരിപ്പിക്കുന്നത്. ഐ ട്രാക്കിംഗ്, ഹോം സ്ക്രീൻ കസ്റ്റമൈസേഷൻ, ലോക്ക് സ്ക്രീൻ കസ്റ്റമൈസേഷൻ, ഫ്ലാഷ് ലൈറ്റ് അഡ്‌ജസ്റ്റ്‌മെന്റ്, ന്യൂ വേർഷൻ ഒഫ് കണ്‍ട്രോള്‍ സെന്റർ, ആപ്പ് ലോക്ക് ആന്റ് ഹൈഡ് ഓപ്‌ഷൻ, ടെക്‌സ്റ്റ് ഇഫക്‌ട്‌സ്, ഇമോജി ടാപ്പ് ബാക്ക്, സെന്റ് ലേറ്റർ, ആർ സി എസ് മെസേജിംഗ്, ഐഫോണ്‍ മിററിംഗ് ആപ്പ്, ന്യൂ കാല്‍കുലേറ്റർ ആപ്പ്, വൈഫൈ പാസ്‌വേർഡ് ടു ക്യുആർകോഡ്, സാറ്റലൈറ്റ് മെസേജിംഗ്, വോയിസ് റെക്കോർഡർ ഇൻ നോട്‌സ് ആപ്പ് തുടങ്ങിയവയാണ് പുതിയ ഒഎസിലെ ഫീച്ചറുകള്‍. അതിലെ ഏറ്റവും നൂതനമായ ഐ ട്രാക്കിംഗ് പരിശോധിക്കാം 

ഐ ട്രാക്കിംഗ്

കണ്ണുകളാൽ ഫോണിനെ നിയന്ത്രിക്കാൻ കഴിയുന്ന സവിശേഷതയാണിത് . ആക്‌സസബിലിറ്റി സെറ്റിംഗ്‌സിലാണ് ഇത് കാണപ്പെടുന്നത്. സെറ്റിംഗ്‌സ് പൂർത്തിയാക്കിയതിനുശേഷം വിവിധ ഓപ്‌ഷനുകള്‍ തിരഞ്ഞെടുക്കാൻ അതിലേയ്ക്ക് സൂക്ഷിച്ച്‌ നോക്കിയാല്‍ മതിയാവും. ശാരീരിക വൈകല്യമുള്ളവർക്കും ശരീരം ചലിപ്പിക്കാനാകാത്തവർക്കും ഏറെ ഉപകാരപ്പെടുന്ന ഫീച്ചറാണിത്.

vachakam
vachakam
vachakam

ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിന്റെ സഹായത്താല്‍ വികസിപ്പിച്ച ഫീച്ചറാണിത്. ഉപയോക്താക്കള്‍ക്ക് അവരുടെ കണ്ണുകള്‍ കൊണ്ട് ഐപാഡും ഐഫോണും നാവിഗേറ്റ് ചെയ്യുന്നതിനുള്ള ഒരു ബില്‍റ്റ്-ഇൻ ഓപ്ഷൻ ആണ് ഐ ട്രാക്കിംഗ്.

ഐ ട്രാക്കിംഗ് ഉപയോഗിച്ച്‌, ഉപയോക്താക്കള്‍ക്ക് ഒരു ആപ്പിലൂടെ നാവിഗേറ്റ് ചെയ്യാനും ഓരോ ഘടകങ്ങളും സജീവമാക്കാനും സാധിക്കും.ഫിസിക്കല്‍ ബട്ടണുകള്‍, സ്വൈപ്പുകള്‍, മറ്റ് ആംഗ്യങ്ങള്‍ എന്നിവ പോലുള്ള അധിക ഫംഗ്‌ഷനുകള്‍ അവരുടെ കണ്ണുകള്‍ കൊണ്ട് മാത്രം ആക്‌സസ് ചെയ്യാൻ ഈ ഫീച്ചർ സഹായിക്കും.

vachakam
vachakam
vachakam

 ഫ്രണ്ട് ഫേസിംഗ് ക്യാമറ ആണ് ഉപയോഗിക്കുന്നത്. മെഷീൻ ലേണിംഗ് സംവിധാനം ഉപയോഗിച്ച്‌, ഈ ഫീച്ചർ സജ്ജീകരിക്കാനും നിയന്ത്രിക്കാനും ഉപയോഗിക്കുന്ന എല്ലാ ഡാറ്റയും ഫോണില്‍ തന്നെ സുരക്ഷിതമായി സൂക്ഷിക്കുന്നു. ഇത് ആപ്പിളുമായി പങ്കിടില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam