ഈ ഐഫോണ്‍ മോഡലുകള്‍ ഉടന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചേക്കും 

SEPTEMBER 3, 2024, 9:30 PM

സെപ്തംബർ 9 ന് നടക്കുന്ന ആപ്പിളിൻ്റെ ലോഞ്ച് ഇവൻ്റിനായി ടെക് ലോകം ഉറ്റുനോക്കുകയാണ്. ഐഫോൺ 16 സീരീസും മറ്റ് ഗാഡ്‌ജെറ്റുകളും ആപ്പിൾ ഇവൻ്റിൽ അവതരിപ്പിക്കും. നിലവിലുള്ള ചില സ്മാർട്ട്‌ഫോൺ മോഡലുകളും ഉപകരണങ്ങളും ഇതോടെ ആപ്പിൾ പിൻവലിക്കാനും സാധ്യതയുണ്ട്. അവ എന്തൊക്കെയാണെന്നതിൻ്റെ സൂചനകൾ നോക്കാം.

2018 മുതൽ, പുതിയ സ്മാർട്ട്‌ഫോൺ മോഡലുകൾ അവതരിപ്പിച്ചുകൊണ്ട് മുൻ തലമുറയിലെ ചില മുൻനിര ഐഫോണുകൾ പിൻവലിക്കുന്നത് ആപ്പിളിന് ഒരു ശീലമാണ്. ഇത്തവണയും ആ പ്രവണത ആപ്പിളും പിന്തുടരുമെന്നാണ് കരുതുന്നത്. 

അങ്ങനെയെങ്കിൽ ഏതൊക്കെ മോഡലുകളാണ് ആപ്പിൾ പിൻവലിക്കുന്നതെന്ന് അറിയാമോ? പുതിയ ഐഫോൺ 16 പ്രോ മോഡലുകളുടെ വരവോടെ, ഐഫോൺ 15 പ്രോയും ഐഫോൺ 15 പ്രോ മാക്സും വിപണിയിൽ നിന്ന് പിൻവലിക്കാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ സംഭവിച്ചാലും ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ് എന്നീ സ്റ്റാന്‍ഡേര്‍ഡ് മോഡലുകള്‍ വിപണിയില്‍ തുടരാന്‍ ആപ്പിള്‍ അനുവദിച്ചേക്കും. 

vachakam
vachakam
vachakam

ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്‌സ് എന്നിവയ്ക്ക് പുറമെ ഐഫോണ്‍ 14 പ്ലസ്, ഐഫോണ്‍ 13 എന്നിവയും ആപ്പിള്‍ പിന്‍വലിക്കാനിടയുണ്ട്. 2021ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ 13 സിരീസില്‍ വിപണിയില്‍ അവശേഷിക്കുന്ന ഏക മോഡലാണ് സ്റ്റാന്‍ഡേര്‍ഡ് ഐഫോണ്‍ 13. 

ഇതോടെ ആപ്പിളിന്‍റെ നിലവില്‍ വിപണിയില്‍ ലഭ്യമാകുന്ന ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള സ്‌മാര്‍ട്ട്‌ഫോണായി ഐഫോണ്‍ 14 മാറും. ഇതോടൊപ്പം ആപ്പിള്‍ വാച്ച്, എയര്‍പോഡ്‌സ് എന്നിവയിലും മാറ്റം പ്രതീക്ഷിക്കാം. ഇവയുടെ പുത്തന്‍ ജനറേഷന്‍ ഗാഡ്‌ജറ്റുകള്‍ സെപ്റ്റംബര്‍ 9ന് അവതരിക്കപ്പെടും എന്നാണ് പ്രതീക്ഷ. 

സെപ്റ്റംബര്‍ 9ന് നടക്കുന്ന 'ഇറ്റ്‌സ് ഗ്ലോടൈം' ഇവന്‍റില്‍ ആപ്പിള്‍ ഐഫോൺ 16 സിരീസില്‍പ്പെട്ട ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിങ്ങനെ നാല് മോഡലുകൾ അവതരിപ്പിക്കാനിരിക്കുകയാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam