ടെക് ലോകത്തെ അത്ഭുതപ്പെടുത്താൻ വാവെയ്. ലോകത്തിലെ ആദ്യത്തെ ട്രൈ-ഫോള്‍ഡ് ഫോള്‍ഡബിള്‍ ഫോണ്‍ ഉടന്‍ ചൈനീസ് ബ്രാന്‍ഡായ വാവെയ് അവതരിപ്പിച്ചേക്കും.
സെപ്റ്റംബര്‍ 10ന് നടക്കുന്ന വാവെയ് ഇവന്‍റില്‍ ഈ സ്‌മാര്‍ട്ട്‌ഫോണ്‍ മോഡൽ പുറത്തിറക്കിയേക്കും. രണ്ട് തവണ മടക്കാനാവുന്ന തരത്തില്‍ മൂന്ന് സ്ക്രീനുകളാണ് ട്രൈ-ഫോള്‍ഡ് ഫോള്‍ഡബിളിനുണ്ടാവുക.
ഫോണിന്‍റെ കനത്തില്‍ മുന്‍ ഫോള്‍ഡബിളുകളില്‍ നിന്ന് വ്യത്യാസം പ്രതീക്ഷിക്കാം. ചൈനീസ് സാമൂഹ്യമാധ്യമമായ വൈബോ വഴിയാണ് സെപ്റ്റംബര്‍ 10ന് ഇവന്‍റ് നടക്കുന്ന വിവരം വാവെയ് അറിയിച്ചിരിക്കുന്നത്.
എന്നാല്‍ ഏത് മോഡല്‍ സ്‌മാര്‍ട്ട്‌ഫോണാണ് അവതരിപ്പിക്കാന്‍ പോകുന്നത് എന്ന് വാവെയ് വ്യക്തമാക്കിയിട്ടില്ല. അതേസമയം വരാനിരിക്കുന്നത് ട്രൈ-ഫോള്‍ഡ് ഫോള്‍ഡബിള്‍ ഫോണാണ് എന്ന് ടീസര്‍ സൂചന നല്‍കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്