ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഇൻസ്റ്റൻ്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമാണ് വാട്ട്‌സ്ആപ്പ്. അതിനാൽ എത്ര ചെറിയ മാറ്റങ്ങൾ വന്നാലും അത് ശ്രദ്ധിക്കപ്പെടാതെ പോകാറില്ല. ഇപ്പോഴിതാ ഒരു സുപ്രധാന വിവരം പങ്കുവയ്ക്കുകയാണ് വാട്ട്‌സ്ആപ്പ്.
ആപ്പിള്‍, സാംസങ്, മോട്ടോറോള അടക്കം 35 സ്മാര്‍ട്ട്‌ഫോണുകളില്‍ വൈകാതെ തന്നെ വാട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതമാകുമെന്നാണ് റിപ്പോര്‍ട്ട്.
ആപ്പിള്‍, ലെനോവോ, എല്‍ജി, മോട്ടോറോള, സാംസങ് തുടങ്ങിയ സ്മാർട്ട്ഫോണ്‍ നിര്‍മ്മാതാക്കളുടെ 35ലധികം സ്മാര്‍ട്ട്ഫോണുകളില്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നത് വാട്‌സ്ആപ്പ് നിര്‍ത്തുമെന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ കനാല്‍ടെക് അവകാശപ്പെട്ടു.
ആപ്പിന്റെ പ്രകടനവും സുരക്ഷയും വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് വാട്സ്ആപ്പ് ഈ നീക്കം നടത്തുന്നതെന്നാണ് റിപ്പോർട്ട്. സാംസങ്ങിൻ്റെ ഗ്യാലക്‌സി നോട്ട് 3, ഗാലക്‌സി എസ്3 മിനി, ഗാലക്‌സി എസ്4 മിനി, മോട്ടറോളയുടെ മോട്ടോ ജി, മോട്ടോ എക്‌സ് തുടങ്ങി നിരവധി ഫോണുകളിൽ വാട്സ്ആപ്പ് ഭാവിയിൽ പ്രവർത്തിക്കില്ലെന്നാണ് റിപ്പോർട്ട്.
ആപ്പിളിൻ്റെ ഐഫോണ്‍ 6, ഐഫോണ്‍ എസ്ഇ മോഡലുകളെയും പിന്തുണയ്ക്കുന്നത് വൈകാതെ തന്നെ വാട്‌സ്ആപ്പ് അവസാനിപ്പിക്കും. 2024 അവസാനത്തോടെ ആപ്പ് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പിന്തുണ നല്‍കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്