കുട്ടികളെ നിയന്ത്രിക്കാൻ 'ഫാമിലി സെന്റർ ഓപ്ഷൻ' അവതരിപ്പിച്ച് യൂട്യൂബ്

SEPTEMBER 10, 2024, 9:53 PM

കുട്ടികളുടെ യൂട്യൂബ് ഉപയോഗം നിയന്ത്രിക്കാൻ മാതാപിതാക്കൾക്കായി പുതിയ ഫീച്ചർ ഒരുക്കി യൂട്യൂബ്. ഫാമിലി സെന്റർ ഓപ്ഷൻ എന്നാണ് പുതിയ ഫീച്ചറിന്റെ പേര്.

കുട്ടികൾ അവരുടെ യൂട്യൂബിലൂടെ എന്തൊക്കെ ചെയ്യുന്നുവെന്ന് നോട്ടിഫിക്കേഷനിലൂടെ മാതാപിതാക്കളെ അറിയിക്കും. ഈ ആഴ്ച്ച മുതൽ ഫാമിലി സെന്റർ ഓപ്ഷൻ തുടങ്ങുമെന്ന് യൂട്യൂബ് ബ്ലോഗിലൂടെ അറിയിച്ചു.

ഫാമിലി സെന്റർ ഓപ്ഷൻ വഴി , മാതാപിതാക്കൾക്കും കുട്ടികൾക്കും അവരുടെ അക്കൗണ്ടുകൾ തമ്മിൽ ലിങ്ക് ചെയ്യാൻ ഓപ്ഷൻ ഉണ്ട്. ലിങ്ക് ചെയ്യുന്നത് വഴി കുട്ടികൾ എത്ര വീഡിയോ അപ്‌ലോഡ് ചെയ്യുന്നു, ഏതെല്ലാം ചാനൽ സബ്സ്ക്രൈബ് ചെയ്തു , പോസ്റ്റ് ചെയ്യുന്ന കമന്റുകൾ അങ്ങനെ എല്ലാവും മാതാപിതാക്കൾക്ക് അറിയാൻ സാധിക്കും.

vachakam
vachakam
vachakam

വീഡിയോ അപ്‌ലോഡ് ചെയ്യുകയോ അല്ലെങ്കിൽ ലൈവ് സ്ട്രീമിംഗ് ആരംഭിക്കുകയോ ചെയ്‌താൽ ഇമെയിൽ വഴിയും മാതാപിതാക്കൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കും.

കൗമാരക്കാരുടെ യൂട്യൂബ് ഉപയോഗത്തെ പറ്റി മാതാപിതാക്കൾ അറിഞ്ഞിരിക്കാനാണ് ഈ സംവിധാനം. കൂടാതെ യൂട്യൂബ് ചാനലിന്റെ പ്രവർത്തനം മനസിലാക്കുന്നതു വഴി  ഉത്തരവാദിത്തപരമായ കണ്ടന്റ് ക്രീയേഷൻ സാധ്യമാക്കാൻ സഹായിക്കുമെന്നും യൂട്യൂബ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam