ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് ഐഫോണുകളിലും ഐപാഡുകളിലും സേവനം അവസാനിപ്പിക്കുന്നു. ഐഒഎസ് 17, ഐപാഡ് ഒഎസ് 17 ഒഎസ് അപ്‌ഡേറ്റുകള്‍ ലഭിക്കുന്ന ഐഫോണുകളിലും അതിന് ശേഷം പുറത്തിറങ്ങിയ ഫോണുകളിലുമാണ് ഇനി മുതല്‍ നെറ്റ്ഫ്‌ളിക്‌സ് സേവനം ലഭിക്കുക.
ഐഫോൺ 8, ഐഫോൺ 8 പ്ലസ്, ഐഫോൺ 10, ഐപാഡ് പ്രോ (ഒന്നാം തലമുറ), ഐപാഡ് (അഞ്ചാം തലമുറ) എന്നിവയെ ഈ മാറ്റം ബാധിക്കും. ഈ ഉപകരണങ്ങളില്‍ ഐഒഎസ് 16, ഐപാഡ് ഒഎസ് 16 എന്നിവയ്ക്ക് മുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാവില്ല.
ഈ ഉപകരണങ്ങളിലെ നെറ്റ്ഫ്ലിക്സ് ആപ്പിന് ഇനി അപ്ഡേറ്റുകളും പുതിയ ഫീച്ചറുകളും ബഗ് പരിഹാരങ്ങളും ലഭിക്കില്ല. എന്നിരുന്നാലും, നിലവിലുള്ള ആപ്പ് ഉപകരണങ്ങളിൽ പ്രവർത്തിക്കുന്നത് തുടരും. ഈ ഉപകരണങ്ങളിൽ വെബ് ബ്രൗസറിലൂടെയും നെറ്റ്ഫ്‌ളിക്‌സ് ആസ്വദിക്കാനാവും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്