ആൻഡ്രോയ്ഡ് യൂസർമാർക്ക് 'ജെമിനി ലൈവ്' ഇനി സൗജന്യം

SEPTEMBER 18, 2024, 8:53 AM

 ആന്‍ഡ്രോയ്ഡ് യൂസര്‍മാര്‍ക്ക് സന്തോഷവാർത്ത. ജെമിനി ലൈവ് ചാറ്റ്‌ബോട്ട് എഐ അസിസ്റ്റന്റ് സേവനം ഇനി  സൗജന്യമായി ഗൂഗിള്‍ ലഭ്യമാക്കുന്നു. മുമ്പ് ജെമിനി അഡ്വാന്‍സ്‌ഡ് സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് മാത്രമായിരുന്നു ഈ ചാറ്റ്‌ബോട്ട് ലഭ്യമായിരുന്നത്. വൈകാതെ ഐഒഎസിലേക്കും ഈ എഐ അസിസ്റ്റന്‍റ് എത്തും. 

എല്ലാ ആന്‍ഡ്രോയ്‌ഡ് യൂസര്‍മാര്‍ക്കും ജെമിനി ലൈവ് ചാറ്റ്‌ബോട്ട് സൗജന്യ നിരക്കില്‍ ലഭ്യമാകും എന്ന് ഗൂഗിള്‍ ജെമിനി ടീം എക്‌സിലൂടെയാണ് അറിയിച്ചത്. ജെമിനി ആപ്പിള്‍ പ്രത്യക്ഷപ്പെടുന്ന മുറയ്ക്ക് സൗജന്യമായി ചാറ്റ്ബോട്ട് ഉപയോഗിക്കാം. 

എന്നാല്‍ ഇംഗ്ലീഷ് ഭാഷയില്‍ മാത്രമാണ് നിലവില്‍ ജെമിനി ലൈവ് നിലവില്‍ ലഭ്യമാകുന്നത്. ആന്‍ഡ്രോയ്‌ഡ് സ്‌മാര്‍ട്ട്ഫോണില്‍ യൂസര്‍മാര്‍ക്ക് ജെമിനി ലൈവ് എഐ അസിസ്റ്റന്‍റുമായി സ്വാഭാവികമായ ആശയവിനിമയം പുതിയ സംവിധാനം സാധ്യമാക്കും. 

vachakam
vachakam
vachakam

ഗൂഗിള്‍ ആപ്പിന്‍റെ ഐഒഎസ് വേര്‍ഷന്‍ ഉപയോഗിക്കുന്ന ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ജെമിനി ലൈവിന്‍റെ സൗജന്യ വേര്‍ഷന്‍ ഉപയോഗിക്കാനാവില്ല. വൈകാതെ തന്നെ സൗജന്യ ജെമിനി ലൈവ് ഇതര ഭാഷകളിലേക്കും ഐഒഎസിലേക്കും എത്തിയേക്കും.

ആൻഡ്രോയിഡ് ഫോണിൽ ജെമിനി എങ്ങനെ സജ്ജമാക്കാം

  1. നിങ്ങളുടെ ഉപകരണത്തിൽ ജെമിനി അപ്ലിക്കേഷൻ തുറക്കുക.
  2. അപ്ലിക്കേഷന്റെ ചുവടെ വലത് കോണിൽ സ്ഥിതിചെയ്യുന്ന വൃത്താകൃതിയിലുള്ള ഐക്കൺ  തിരയുക, അതിൽ ക്ലിക്കുചെയ്യുക
  3. ഹോൾഡും എൻഡ് ബട്ടണുകളും ചേർന്ന് വിൻഡോ സ്ക്രീനിൽ ദൃശ്യമാകും.
  4. ഒരു സംഭാഷണം അവസാനിപ്പിക്കുന്നതിന് അറിയിപ്പിൽ ടാപ്പുചെയ്യുക അല്ലെങ്കിൽ 'നിർത്തുക' എന്ന് പറയുക.
  5. സംഭാഷണം അവസാനിച്ചുകഴിഞ്ഞാൽ, ചാറ്റ്ബോട്ട്  നിങ്ങളുടെ ആവശ്യത്തിനനുസരിച്ച്  ട്രാൻസ്ക്രിപ്റ്റ് സൃഷ്ടിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam