സഞ്ജുവിനോട് കാണിച്ചത് അനീതി, കൂടുതൽ അവസരങ്ങളും നൽകണമെന്ന് ഇര്‍ഫാന്‍ പത്താന്‍

JANUARY 30, 2026, 10:04 PM

സഞ്ജുവിനെ ടോപ് ഓർഡറിൽ നിന്ന് മാറ്റിയത് അനീതിയാണെന്ന് മുന്‍ ഇന്ത്യൻ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. സഞ്ജുവിന് ബാറ്റിംഗ് നിരയിൽ കൃത്യമായ സ്ഥാനവും കൂടുതൽ അവസരങ്ങളും നൽകണമെന്ന് പത്താൻ ആവശ്യപ്പെട്ടു. 

സഞ്ജുവിനെ ബാറ്റിംഗ് ഓർഡറിൽ താഴേക്ക് ഇറക്കി പരീക്ഷിച്ചത് താരത്തോട് കാണിച്ച 'അനീതി'യാണെന്നും പത്താന്‍ റേവ് സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സഞ്ജു റൺസ് കണ്ടെത്തുന്നത് കാണാനാണ് എനിക്ക് വ്യക്തിപരമായി ആഗ്രഹം. ഒരുപാട് കാലമായി അദ്ദേഹം കളിക്കുന്ന ടോപ് ഓർഡർ പൊസിഷൻ തന്നെ അദ്ദേഹത്തിന് നൽകണം. മുൻപ് അദ്ദേഹത്തെ ബാറ്റിംഗ് ഓർഡറിൽ താഴേക്ക് മാറ്റിയത് ഒട്ടും ശരിയായില്ലെന്നും പത്താന്‍ പറഞ്ഞു. 

vachakam
vachakam
vachakam

ഏഷ്യാ കപ്പിന് ശേഷം സഞ്ജുവിനെ ഓപ്പണിങ്ങിലേക്ക് തിരികെ കൊണ്ടുവന്നത് നല്ല തീരുമാനമാണെങ്കിലും, കിട്ടുന്ന അവസരങ്ങൾ മുതലാക്കാൻ താരത്തിന് കഴിയണമെന്നും പത്താൻ കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam