ചെന്നൈ സൂപ്പർ കിംഗ്‌സിനെ തോൽപ്പിച്ച് പഞ്ചാബിന് തുടർച്ചയായ രണ്ടാം ജയം

APRIL 4, 2026, 11:08 PM

ചെന്നൈ: ഐ.പി.എല്ലിൽ കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിംഗ്‌സിനെ 5 വിക്കറ്റിന് കീഴടക്കി തുടർച്ചയായ രണ്ടാം ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തിയെങ്കിലും പഞ്ചാബ് കിംഗ്‌സ് ക്യാപ്ടനും ടീമംഗങ്ങൾക്കും വൻതുകയുടെ പിഴശിക്ഷ.

കുറഞ്ഞ ഓവർനിരക്കിന്റെ പേരിലാണ് പഞ്ചാബ് ക്യാപ്ടൻ ശ്രേയസ് അയ്യർക്കും ടീമിനും ഐ.പി.എൽ ഗവേണിംഗ് കൗൺസിൽ പിഴശിക്ഷവിധിച്ചത്. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് പഞ്ചാബിന് പിഴശിക്ഷ ലഭിക്കുന്നത്. വീണ്ടും പെരുമാറ്റച്ചട്ടം ലംഘിച്ചതോടെ ശ്രേയസിന് 24 ലക്ഷം രൂപയാണ് പിഴശിക്ഷ വിധിച്ചത്.

ഗുജറാത്ത് ടൈറ്റൻസിനെതിരായ ആദ്യ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ 12 ലക്ഷം രൂപയായിരുന്നു ശ്രേയസിന് പിഴശിക്ഷ. ഇംപാക്ട് പ്ലെയർ ഉൾപ്പെടെ പഞ്ചാബിനായി കളത്തിലിറങ്ങിയ ബാക്കി താരങ്ങൾ 6 ലക്ഷം രൂപയോ അല്ലെങ്കിൽ അവരുടെ മാച്ച് ഫീസിന്റെ 25 ശതമാനമോ, ഇതിൽ ഏതാണോ കുറവ് അത് പിഴയായി നൽകണം.

vachakam
vachakam
vachakam

സ്വന്തം തട്ടകമായ ചെപ്പോക്കിൽ സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്‌സിന് പക്ഷേ വിജയം വീണ്ടും കിട്ടാക്കനിയായി. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് എന്ന നല്ല സ്‌കോർ നേടി. എന്നാൽ മറുപടിക്കിറങ്ങിയ പഞ്ചാബ് 18.4 ഓവറിൽ 5വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (210/5). 29 പന്തിൽ 50 റൺസ് നേടിയ ശ്രേയസാണ് ക്യാപ്ടന്റെ ഇന്നിംഗ്‌സുമായി ചേസിംഗിൽ പഞ്ചാബിന്റെ മുന്നണിപ്പോരാളിയായത്.

പ്രിയാൻഷ് ആര്യ (11 പന്തിൽ39), പ്രഭ്‌സിമ്രാൻ (43), കൂപ്പർ കോണോലി (36) ശശാങ്ക് സിംഗ് (പുറത്താകാതെ 6 പന്തിൽ 14), മാർകസ് സ്റ്റോയിനിസ് (പുറത്താകാതെ 3 പന്തിൽ 9) എന്നിവരെല്ലാം നിർണായക സംഭാവന നൽകി.

നേരത്തേ ആയുഷ് മാത്രേ (43 പന്തിൽ 73), ശിവം ദുബെ (27 പന്തിൽ പുറത്താകാതെ 45), സർഫ്രാസ് ഖാൻ (12 പന്തിൽ 32) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ചെന്നൈ 200 കടന്നത്. സഞ്ജു സാംസൺ (7) വീണ്ടും നിരാശപ്പെടുത്തി. ചെന്നൈ നിലവിൽ അവസാന സ്ഥാനത്താണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam