ഉഗ്രൻ നേട്ടം!! ഷെയ്ൻ വോണിന്റെ റെക്കോര്‍ഡിനൊപ്പമെത്തി സഞ്ജു സാംസണ്‍

MAY 23, 2024, 5:52 PM

ഐപിഎല്ലിൽ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയതിന് പിന്നാലെ പുതിയ നേട്ടം കൈവരിച്ച് രാജസ്ഥാൻ റോയൽസിൻ്റെ നായകൻ സഞ്ജു സാംസൺ.

രാജസ്ഥാൻ റോയല്‍സിന് വേണ്ടി കൂടുതല്‍ വിജയങ്ങള്‍ നേടിയ ക്യാപ്റ്റനെന്ന റെക്കോർഡാണ് സഞ്ജു സാംസണ്‍ സാക്ഷാല്‍ ഷെയ്ൻ വോണിനൊപ്പം പങ്കുവയ്ക്കുന്നത്.

ഇരുവർക്കും ഐപിഎല്ലില്‍ ക്യാപ്റ്റന്മാരെന്ന നിലയില്‍ 31 ജയങ്ങള്‍ വീതം സ്വന്തമാക്കാനായിട്ടുണ്ട്. ബുധനാഴ്ചത്തെ എലിമിനേറ്റർ പോരാട്ടത്തില്‍ ഫാഫ് ഡുപ്ലെസിയുടെ ആർസിബിയെ നാല് വിക്കറ്റിന് തകർത്താണ് സഞ്ജു ഈ നേട്ടത്തിനൊപ്പം എത്തിയത്

vachakam
vachakam
vachakam

ഷെയ്ൻ വോണിനും സഞ്ജു സാംസണും ശേഷം മൂന്നാമതുള്ളത് സാക്ഷാല്‍ രാഹുല്‍ ദ്രാവിഡാണ്. 18 വിജയങ്ങളാണ് ദ്രാവിഡിന് കീഴില്‍ രാജസ്ഥാൻ നേടിയത്. നാലാമൻ മറ്റൊരു ഓസീസ് താരമാണ്. സ്റ്റീവ് സ്മിത്തിന് കീഴില്‍ പിങ്ക് ആർമി 15 ജയങ്ങള്‍ നേടിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam