ഉത്തരവാദിത്തം ഏറ്റെടുക്കാൻ ബുംറ തയ്യാറാണ്: രോഹിത്ശർമ്മ

JUNE 21, 2024, 7:57 PM

അഫ്ഗാനെതിരായ മത്സരത്തിൽ ഇന്ത്യയുടെ വിജയശില്പിയായ ബുംറയെ പ്രശംസിച്ച് ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മ. ബുംറയുടെ ക്ലാസും അദ്ദേഹത്തിന് എന്തുചെയ്യാൻ കഴിയുമെന്നും ഞങ്ങൾക്കറിയാമെന്നും അദ്ദേഹത്തെ സമർത്ഥമായി ഉപയോഗിക്കുന്നതാണ് പ്രധാനമെന്നും രോഹിത് പറഞ്ഞു.

ഉത്തരവാദിത്തം ഏറ്റെടുക്കാൻ ബുംറ തയ്യാറാണ്, വർഷങ്ങളായി അദ്ദേഹം അത് ചെയ്യുന്നുവെന്ന് രോഹിത് ശർമ്മ പറഞ്ഞു. ജസ്പ്രീത് ബുംറ ഇതുവരെ നാല് മത്സരങ്ങളിൽ നിന്ന് എട്ട് വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. ബുംറയെ മാത്രമല്ല നല്ല സംഭാവന ചെയ്ത സൂര്യകുമാർ, ഹാർദിക് എന്നിവരെയും രോഹിത് പ്രശംസിച്ചു.

'എല്ലാവരും വന്ന് അവരുടെ ജോലി ചെയ്തു, അത് നിർണായകമാണ്, സ്‌കൈ (സൂര്യകുമാർ) ഹാർദിക്കിന്റെ കൂട്ടുകെട്ട് ആ സമയത്ത് നിർണായകമായിരുന്നു, ആഴത്തിൽ ബാറ്റ് ചെയ്യാൻ ഞങ്ങൾക്ക് ഒരാളെ ആവശ്യമായിരുന്നു,' രോഹിത് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam