വ്യാജ ഉദ്യോഗസ്ഥരെന്ന് സംശയിച്ച് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിന് ബിഹാറില്‍ മര്‍ദ്ദനം

JUNE 23, 2024, 11:57 PM

പട്‌ന: യുജിസി നെറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ് അന്വേഷിക്കുന്ന ഡെല്‍ഹിയില്‍ നിന്നുള്ള സിബിഐ സംഘത്തിനു നേരെ ബിഹാറില്‍ അക്രമണം. നവാഡ ജില്ലയിലെ കാസിയദീനില്‍ എത്തിയപ്പോള്‍ വ്യാജ ഉദ്യോഗസ്ഥരാണെന്ന് കരുതി ഒരു സംഘം ഗ്രാമവാസികള്‍ ഇവരെ ആക്രമിക്കുകയും വാഹനത്തിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു. 

സംഭവത്തില്‍ പോലീസ് കേസെടുത്ത് നാല് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

യുജിസി നെറ്റ് പരീക്ഷാ ചോദ്യ ചോര്‍ച്ച കേസിന്റെ അന്വേഷണത്തിനായി ഡെല്‍ഹിയില്‍ നിന്നുള്ള ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള നാലംഗ സിബിഐ സംഘം ശനിയാഴ്ച നവാഡ ജില്ലയിലെ രജൗലിയില്‍ എത്തിയിരുന്നു. സെല്‍ഫോണ്‍ നമ്പറുകളുടെ ലൊക്കേഷന്‍ അടിസ്ഥാനമാക്കി കേസില്‍ ഉള്‍പ്പെട്ട ചില പ്രതികള്‍ക്കായി സിബിഐ സംഘം ഗ്രാമത്തില്‍ എത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

vachakam
vachakam
vachakam

സി.ബി.ഐ ഉദ്യോഗസ്ഥരെ ആക്രമിച്ച വിവരം രജൗലി പോലീസിന് ലഭിച്ചപ്പോള്‍, എസ്.എച്ച്.ഒ രാജേഷ് കുമാര്‍ സ്ഥലത്തെത്തി ഗ്രാമവാസികളെ സമാധാനിപ്പിച്ചു. തുടര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.

പരീക്ഷയില്‍ കണ്ടെത്തിയ പൊരുത്തക്കേടുകളെത്തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം ദേശീയ അന്വേഷണ ഏജന്‍സി രണ്ട് ദിവസം മുമ്പ് അന്വേഷണം ഏറ്റെടുത്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam