ഐസ്ക്രീമില്‍ കണ്ടെത്തിയ വിരല്‍ ഫാക്ടറി ജീവനക്കാരന്റേത്; ഡിഎൻഎ റിപ്പോര്‍ട്ട്

JUNE 28, 2024, 9:33 AM

മുംബൈ: ഐസ്ക്രിമീല്‍ മനുഷ്യവിരല്‍ കണ്ടെത്തിയ സംഭവത്തില്‍ നിർണായക കണ്ടെത്തല്‍. ഫാക്ടറി ജീവനക്കാരന്റെ വിരലാണിതെന്ന് ഡിഎൻഎ പരിശോധനയില്‍ കണ്ടെത്തി.

പൂനെയിലെ ഇന്ദാപൂരി ഐസ്ക്രീം ഫാക്ടറിയിലെ ജീവനക്കാരൻ ഓംകാർ പോട്ടെയുടെ വിരലാണ് ഐസ്ക്രീമില്‍ നിന്നും കണ്ടെത്തിയത്. ഐസ്ക്രീം നിറയ്‌ക്കുന്നതിനിടെയാണ് വിരല്‍ മുറിഞ്ഞുവീണതെന്ന് പൊലീസ് പറഞ്ഞു.

ഇയാളുടെ വിരലിന് പരിക്കേറ്റതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതാണ് സംശയത്തിലേക്ക് വഴിവച്ചത്. തുടർന്ന് ‍ഡിഎൻഎ പരിശോധനയ്‌ക്ക് വിധേയമാക്കുകയായിരുന്നു.

vachakam
vachakam
vachakam

 സംഭവം റിപ്പോർട്ട് ചെയ്തതോടെ പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസ്ക്രീം കമ്ബനിയായ ഫോർച്യൂണ്‍ ഡയറി ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ലൈസൻസ് FSSAI സസ്പെൻഡ് ചെയ്തിരുന്നു. 

ഈ മാസം 12-നാണ് മുംബൈയിലെ മലാഡിലുള്ള യുവഡോക്ടർക്ക് ഐസ്‌ക്രീമില്‍ നിന്ന് വിരല്‍ ലഭിച്ചത്. തുടർന്ന് യുവാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam