നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; ലോക്‌സഭയില്‍ അടിയന്തരപ്രമേയ നോട്ടീസ്

JUNE 28, 2024, 9:55 AM

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം.പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ് വിഷയം സഭ നിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.

എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയും നോട്ടീസ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഇന്ത്യാസഖ്യ നേതാക്കളുടെ യോഗം ചേര്‍ന്നിരുന്നു.

നീറ്റ് പരീക്ഷ ക്രമക്കേട് സഭയില്‍ ഉന്നയിക്കണമെന്നാണ് മുന്നണി നേതാക്കള്‍ ഒന്നടക്കം ആവശ്യമുയര്‍ത്തിയത്.ഇതിന്‍റെ അടിസ്ഥാനത്തിലാണ് സഭ ആരംഭിച്ചപ്പോള്‍ തന്നെ വിഷയത്തില്‍ ചർച്ച ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.

vachakam
vachakam
vachakam

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വയ്ക്കണമെന്നാണ് ആവശ്യപ്പെട്ട് നേരത്തേ സഭയ്ക്ക് പുറത്തും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam