70 വയസ്സിന് മുകളിലുള്ള  ഇന്ത്യൻ പൗരന്മാർക്ക് സൗജന്യ ചികിത്സ പ്രഖ്യാപിച്ച് രാഷ്ട്രപതി

JUNE 27, 2024, 6:47 PM

ഡൽഹി: 70 വയസ്സിന് മുകളിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും ആയുഷ്മാൻ ഭാരത് യോജന പ്രകാരം സൗജന്യ മെഡിക്കൽ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. 

രാജ്യത്ത് 25,000 ജൻ ഔഷധി കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് അതിവേഗം പുരോഗമിക്കുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.

ആയുഷ്മാൻ ഭാരത്-പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (എബി-പിഎംജെഎവൈ) പ്രകാരം 55 കോടി ഗുണഭോക്താക്കൾക്ക് സൗജന്യ ആരോഗ്യ സേവനങ്ങൾ നൽകുന്നുണ്ടെന്ന് ദ്രൗപതി മുർമു പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പൊതു ധനസഹായമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് എബി-പിഎംജെഎവൈ.

vachakam
vachakam
vachakam

ദ്വിതീയ ചികിൽസാ സൗകര്യങ്ങളുള്ള ആശുപത്രികളിൽ 12 കോടി പേർക്ക് പ്രതിവർഷം 5 ലക്ഷം രൂപയുടെ നൂതന ചികിൽസ ലഭ്യമാക്കുകയാണ് ലക്ഷ്യം. സംസ്ഥാന ആരോ​ഗ്യ ഏജൻസികൾക്കാണ് പദ്ധതിക്കായുള്ള ആശുപത്രികൾ തിര‍ഞ്ഞെടുക്കുന്നതിനുള്ള ഉത്തരവാദിത്തമുള്ളത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam