തമിഴ്നാട്ടിലെ ഹൊസൂരിൽ വിമാനത്താവളം പ്രഖ്യാപിച്ച് സ്റ്റാലിൻ

JUNE 27, 2024, 3:21 PM

ചെന്നൈ: തമിഴ്‌നാട്ടിൽ പുതിയ വിമാനത്താവളം നിർമിക്കാനുള്ള പദ്ധതി മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രഖ്യാപിച്ചു. ഹൊസൂരിൽ 2000 ഏക്കർ സ്ഥലത്ത് വിമാനത്താവളം നിർമ്മിക്കുകയാണ് ലക്ഷ്യം. 

പ്രതിവർഷം മൂന്ന് കോടി യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയോടെയാണ് വിമാനത്താവളം നിർമിക്കുകയെന്ന് എംകെ സ്റ്റാലിൻ പറഞ്ഞു. ഹൊസൂരിലും പരിസര പ്രദേശങ്ങളിലും നിരവധി നിർമ്മാണ, വ്യാവസായിക യൂണിറ്റുകൾ സ്ഥിതി ചെയ്യുന്നതിനാൽ കൂടുതൽ നിക്ഷേപങ്ങൾക്കും തൊഴിലവസരങ്ങൾക്കും ഇത് വഴിയൊരുക്കും.

ഹൊസൂരിലെ പുതിയ വിമാനത്താവളത്തിന്‍റെ പ്രഖ്യാപനം ഈ മേഖലയുടെ  വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് തമിഴ്‌നാട് വ്യവസായ മന്ത്രി ടി ആർ ബി രാജ പറഞ്ഞു. 

vachakam
vachakam
vachakam

ഓട്ടോ, ഇവി നിർമ്മാണം, ലോജിസ്റ്റിക്‌സ്, ഇലക്‌ട്രോണിക്‌സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട നിർമാണങ്ങള്‍ നടക്കുന്ന ഈ പ്രദേശം  ഒരു ഐ ടി ഹബ്ബായി വികസിക്കുകയാണ്. ടാറ്റ ഇലക്‌ട്രോണിക്‌സ്, ടിവിഎസ്, അശോക് ലെയ്‌ലാൻഡ്, ടൈറ്റൻ, റോൾസ് റോയ്‌സ് തുടങ്ങിയ പ്രമുഖ കമ്പനികൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.ബെംഗളൂരുവിൽ നിന്ന് 40 കിലോമീറ്റർ മാത്രം അകലെയാണ് ഹൊസൂർ. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam