ബംഗളൂരു: രേണുക സ്വാമി വധക്കേസില്‍ കന്നഡ സൂപ്പർസ്റ്റാർ ദർശൻ തൂഗുദീപയ്ക്കൊപ്പം അറസ്റ്റിലായ നടി പവിത്രയെ മേക്കപ്പ് ചെയ്യാൻ അനുവദിച്ച പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നോട്ടീസ്. വനിതാ സബ് ഇൻസ്പെക്ടർക്കാണ് ബംഗളൂരു വെസ്റ്റ് ഡിസിപി നോട്ടീസ് അയച്ചത്.
പവിത്രയെ ബംഗളുരുവിലെ വസതിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. അതിന് ശേഷം പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം വീട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ ആണ് പവിത്ര ലിപ്സ്റ്റിക്കും മേക്കപ്പും ഉപയോഗിച്ചതായി അറിഞ്ഞത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് വ്യാപകമായി പ്രചരിക്കുകയും പൊലീസിനെതിരെ വിമർശനം ഉയരുകയും ചെയ്തിരുന്നു. ഇതോടെ ആണ് പോലീസ് നടപടി സ്വീകരിച്ചത്.
ദർശന്റെ ആരാധകനായ രേണുക സ്വാമിയുടെ (33) കൊലപാതകത്തില്‍ അറസ്റ്റിലായിട്ടും യാതൊരു കൂസലുമില്ലാതെയുള്ള പവിത്ര ഗൗഡയുടെ പെരുമാറ്റം ചർച്ചയായതോടെയാണ് അനാസ്ഥ ചൂണ്ടിക്കാട്ടി ഡിസിപി ഓഫീസില്‍ നിന്ന് എസ്ഐക്ക് നോട്ടീസ് നല്‍കുകയും വിശദീകരണം തേടുകയും ചെയ്തത്. പവിത്രയ്ക്ക് മേക്കപ്പിടാൻ എസ്ഐ സൗകര്യം ചെയ്തതുകൊടുത്തു എന്നാണ് കണ്ടെത്തല്‍.
'പവിത്ര എല്ലാ ദിവസവും രാത്രി അവരുടെ സ്വന്തം വീട്ടില്‍ തങ്ങാറുണ്ടായിരുന്നു. അവിടെ മേക്കപ്പ് ബാഗുമുണ്ടാവും. വനിതാ എസ്ഐ എല്ലാ ദിവസവും രാവിലെ അവിടെപോയി പവിത്രയെ കൂട്ടി എപി നഗർ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുമായിരുന്നു. പവിത്രയെ എസ്ഐ നിരീക്ഷിക്കുകയോ മേക്കപ്പ് ഇടുന്നതില്‍ നിന്ന് തടയുകയോ ചെയ്തില്ല. വീഴ്ചയുമായി ബന്ധപ്പെട്ട് വിശദീകരണം നല്കാനാവശ്യപ്പെടട് എസ്ഐയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട് ' എന്നാണ് ഡിസിപി ഗിരീഷ് വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്