മലപ്പുറം: തിരൂർ റെയിൽവെ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് വീണ സ്ത്രീയെ രക്ഷിച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥൻ.
ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്ന് താഴെ വീണ സ്ത്രീയാണ് രക്ഷപ്പെട്ടത്. ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് വിവരം.
ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ താഴേക്ക് കാൽ പോയി വീഴാൻ തുടങ്ങിയ സ്ത്രീയെ ആര്‍പിഎഫ് കോൺസ്റ്റബിൾ ഇഎസ് സുരേഷ് കുമാര്‍ പുറകിൽ നിന്നും പിടിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.
പിന്നീട് ഇതേ ട്രെയിനിൽ സ്ത്രീ യാത്ര ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പുറത്തായതോടെ സുരേഷ് കുമാറിൻ്റെ പ്രവര്‍ത്തനത്തിന് കയ്യടി കിട്ടുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്