കന്നഡ വാര്‍ത്താ ചാനലിന്‍റെ സംപ്രേഷണം താല്‍ക്കാലികമായി തടഞ്ഞ് കര്‍ണാടക ഹൈക്കോടതി

JUNE 27, 2024, 2:03 PM

ബെംഗളൂരു: കന്നഡ വാര്‍ത്താ ചാനലിന്‍റെ സംപ്രേഷണം താല്‍ക്കാലികമായി തടഞ്ഞ് കര്‍ണാടക ഹൈക്കോടതി രംഗത്ത്. കര്‍ണാടകയിലെ കന്നട വാര്‍ത്താ ചാനലായ പവർ ടിവിയുടെ സംപ്രേഷണമാണ് കോടതി താല്‍ക്കാലികമായി തടഞ്ഞത്. 

അതേസമയം ചാനലിന്‍റെ ലൈസൻസ് പുതുക്കിയിട്ടില്ലെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെത്തുടർന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത് എന്നാണ് പുറത്തു വരുന്ന വിവരം.

പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമക്കേസിന്‍റെ വിവരങ്ങൾ ആദ്യം സംപ്രേഷണം ചെയ്തത് പവർ ടിവിയാണ്. ജെഡിഎസ് എംഎൽസി എച്ച് എം രമേശ് ഗൗഡയാണ് ചാനലിന് ലൈസൻസില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി നൽകിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam