833 രൂപയ്ക്ക് വിമാന ടിക്കറ്റ് ! ഞെട്ടിച്ച് എയര്‍ ഇന്ത്യ 

JUNE 27, 2024, 11:48 PM

ന്യൂഡല്‍ഹി: 833 രൂപയ്ക്ക് വിമാനടിക്കറ്റ് ലഭിക്കുന്ന സ്പ്ലാഷ് സെയില്‍ ആരംഭിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെയുള്ള യാത്രകള്‍ക്കായി ജൂണ്‍ 28 (വെള്ളിയാഴ്ച) വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്.

വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്ത് ചെക്ക് ഇന്‍ ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുവര്‍ക്ക് എക്‌സ്പ്രസ് ലൈറ്റ് നിരക്കുകളില്‍ പ്രത്യേക ഡിസ്‌ക്കൗണ്ട് ലഭിക്കും. എക്‌സ്പ്രസ് ലൈറ്റ് നിരക്കുകളില്‍ 3 കിലോ അധിക ക്യാബിന്‍ ബാഗേജ് സൗജന്യമായും ലഭിക്കും. കൂടുതല്‍ ലഗേജ് ഉള്ളവര്‍ക്ക് ആഭ്യന്തര വിമാനങ്ങളില്‍ 15 കിലോ ചെക്ക് ഇന്‍ ബാഗേജിന് 1000 രൂപയും രാജ്യാന്തര വിമാനങ്ങളില്‍ 20 കിലോയ്ക്ക് 1300 രൂപയുമാണ് ഈടാക്കുക.

വെബ്‌സൈറ്റിലൂടെ ടിക്കറ്റെടുത്ത എയര്‍ ഇന്ത്യ ലോയല്‍റ്റി അംഗങ്ങള്‍ക്ക് 400 രൂപ വരെ കിഴിവ് ലഭിക്കുന്ന ഓഫറുകളും സ്പ്ലാഷ് സെയ്ലിന്റെ ഭാഗമായി ലഭിക്കും. ബിസിനസ് ക്ലാസിന് തത്തുല്യമായ എക്‌സ്പ്രസ് ബിസ് നിരക്കുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ എല്ലാ പുതിയ ബോയിങ് 737-8 വിമാനങ്ങളിലും ലഭ്യമാണ്. അതിവേഗ വികസനത്തിന്റെ ഭാഗമായി ഓരോ മാസവും പുതിയ നാല് വിമാനങ്ങളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ശേഖരത്തിലേക്ക് ഉള്‍പ്പെടുത്തുന്നത്. 2023 ഒക്ടോബറിനു ശേഷം ഉള്‍പ്പെടുത്തിയ 20ലധികം പുതിയ വിമാനങ്ങളില്‍ നാല് മുതല്‍ എട്ട് വരെ ബിസ് ക്ലാസ് സീറ്റുകളുമുണ്ട്.

കൂടാതെ വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരര്‍, ചെറുകിട ഇടത്തരം സംരംഭകര്‍, ഡോക്ടര്‍, നഴ്‌സ്, സായുധ സേനാംഗങ്ങള്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്കും വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും പ്രത്യേക കിഴിവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ടാകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam