ജാമ്യം സ്റ്റേ ചെയ്ത നടപടി; സുപ്രീം കോടതിയെ സമീപിച്ച് കെജരിവാള്‍

JUNE 23, 2024, 9:01 PM

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ സുപ്രീം കോടതിയെ സമീപിച്ചു. ജാമ്യം താല്‍കാലികമായി സ്റ്റേ ചെയ്ത ഡല്‍ഹി ഹൈക്കോടതി നടപടിക്കെതിരേയാണ് സുപ്രീം കോടതിയെ സമീപിച്ചത്. നാളെ തന്നെ ഹര്‍ജി കേള്‍ക്കണമെന്ന് കെജരിവാളിന്റെ അഭിഭാഷകന്‍ ആവശ്യപ്പെടും.

മദ്യനയ അഴിമതി കേസില്‍ കഴിഞ്ഞ ദിവസമാണ് വിചാരണ കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തത്. വിചാരണ കോടതിയുടെ നടപടിയില്‍ വിധി പറയുന്നതുവരെയാണ് സ്റ്റേ. വിചാരണ കോടതിയുടെ നടപടിയില്‍ വീഴിച്ചയുണ്ടായെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ എസ്.വി രവി വാദിച്ചപ്പോള്‍ വര്‍ഷങ്ങളായി മുന്നോട്ടുവച്ച വാദങ്ങളൊന്നും ഇ.ഡിക്ക് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കെജരിവാളിന്റെ അഭിഭാഷകനായ അഭിഷേക് സിങ്‌വിയും മറുവാദം ഉന്നയിച്ചു.

എന്നിരുന്നാലും മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഹൈക്കോടതി വിധി പറയുന്നതു വരെ കെജരിവാളിന് തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam