യൂട്ടായില്‍ ഭാര്യയെ വെടിവെച്ച കൊന്നശേഷം ആത്മഹത്യ ചെയ്ത് 57 കാരന്‍

JUNE 24, 2024, 12:28 AM

യൂട്ടാ: 32 ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മാസങ്ങള്‍ക്ക് ശേഷം ഭാര്യയെ വെടിവെച്ചു കൊന്നശേഷം ആത്മഹത്യ ചെയ്ത് 57 കാരന്‍. യുഎസിലെ യൂട്ടായിലാണ് ദാരുണമായ സംഭവം. ഒലിന്‍ ജോണ്‍സണ്‍ എന്ന വ്യക്തിയാണ് തന്റെ 52 കാരിയായ ഭാര്യ കെറിലിന്‍ ജോണ്‍സണെ വെടിവെച്ചു കൊന്ന ശേഷം സ്വയം വെടിവെച്ചു മരിച്ചത്. 

കൊലപാതകത്തിന്റെ കാരണം പോലീസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഒലിന്‍ ജോണ്‍സന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ് അദ്ദേഹത്തിന്റെ മാനസികാരോഗ്യത്തെക്കുറിച്ച് സംശയം ഉയര്‍ത്തി.

''ഞാന്‍ എത്ര വൃത്തികെട്ട ആളാണെങ്കിലും മോട്ടോര്‍സൈക്കിളുകള്‍ എപ്പോഴും എന്നെ സ്‌നേഹിക്കുന്നു. ഓ, സ്‌കീയിംഗ്. സ്‌കീയിംഗും എന്നെ സ്‌നേഹിക്കുന്നു,'' ജൂണ്‍ 18 ലെ ഫേസ്ബുക്ക് പേസ്റ്റില്‍ തന്റെ ബൈക്ക് ഓടിക്കുന്നതിന്റെയും സ്‌കീയിംഗിന്റെയും ചിത്രങ്ങള്‍ ജോണ്‍സന്‍ പങ്കുവെച്ചിരുന്നു. 

vachakam
vachakam
vachakam

ദമ്പതികള്‍ക്ക് ആറ് മക്കളാണുള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷമായി കെറിലിന്‍ ജോണ്‍സണ്‍ ബിവൈയു സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍ അധ്യാപികയായിരുന്നു.

വെടിവയ്പിന്റെ തലേദിവസം രാത്രി ദമ്പതികള്‍ തങ്ങളോടൊപ്പം സോഫ്റ്റ്‌ബോള്‍ കളിച്ചെന്നും എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി തോന്നിയില്ലെന്നും അയല്‍ക്കാര്‍ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam