'പിണറായി വിജയൻ നേതാവായിരിക്കുന്ന കാലത്തോളം സിപിഎം രക്ഷപ്പെടില്ല': രൂക്ഷ വിമർശനവുമായി കെ മുരളീധരൻ

JUNE 23, 2024, 8:35 PM

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ തെറ്റിൽ നിന്ന് തെറ്റിലേക്ക് പോകുകയാണെന്ന പ്രതികരണവുമായി കെ മുരളീധരൻ. അദ്ദേഹത്തിൻ്റെ നേതൃത്വം ഉള്ളടത്തോളം കാലം സി പി എം കേരളത്തിൽ  രക്ഷപ്പെട്ടില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

കോഴിക്കോട് മാധ്യമ പ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂരിൽ ബി ജെ പിയെ വിജയിപ്പിച്ചത് സി പി എമ്മാണെന്നും സിപിഎമ്മിൻ്റെ ഉദ്യോഗസ്ഥര്‍ 5600 വോട്ട് ബിജെപിക്ക് ചേര്‍ത്ത് കൊടുത്തുവെന്നും അദ്ദേഹം ആരോപിച്ചു. കരുവന്നൂർ കേസിൽ നിന്ന് തലയൂരാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ബിജെപിക്ക് വോട്ട് ചേര്‍ത്ത് കൊടുത്തതെന്നും അദ്ദേഹം ആരോപിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam