തിരുവനന്തപുരം: പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ യുവനേതാവ് മനു തോമസുമായി ഉണ്ടായ പ്രതികരണത്തില്‍ സംസ്ഥാനകമ്മിറ്റി അംഗം പി. ജയരാജനോട് സി.പി.എം വിശദീകരണം തേടി. മനുവുമായുള്ള വിഷയം വഷളാക്കിയത് പി. ജയരാജനാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം.
മനു പുറത്തുപോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ ജയരാജന്റെ പ്രതികരണം പ്രകോപനപരമായിരുന്നുവെന്നാണ് സെക്രട്ടേറിയറ്റിന്റെ നിഗമനം. നേരത്തേ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റും ഇതേ വിലയിരുത്തല്‍ നടത്തിയിരുന്നു. ജയരാജന്‍ സംസ്ഥാന കമ്മിറ്റി അംഗമായതിനാല്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന നേതൃത്വത്തിന് നല്‍കി. തുടര്‍ന്നാണ് വിശദീകരണം ചോദിക്കാന്‍ സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.
മാധ്യമങ്ങളുടെ സി.പി.എം വിരുദ്ധതയാണ് മനുവിന് പോരാളി പരിവേഷം നല്‍കുന്നത്. 15 മാസമായി ഒരു രാഷ്ട്രീയ പ്രവര്‍ത്തനവും മനു നടത്തിയിട്ടില്ല. പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗമെന്ന നിലയില്‍ വ്യാപാര സംരംഭങ്ങളില്‍ നിന്ന് ഒഴിവാകാന്‍ മനുവിനോട് പാര്‍ട്ടി ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ലെന്നും ജയരാജന്‍ സാമൂഹിക മാധ്യമക്കുറിപ്പില്‍ വിമര്‍ശിച്ചിരുന്നു.
ഇതിന് മറുപടിയായി കടുത്തവിമര്‍ശനവുമായി മനുവും രംഗത്തെത്തി. പി. ജയരാജന്റെ ഇന്നത്തെ അവസ്ഥ ദയനീയമാണ്. ഉന്നതപദവിയിലിരുന്ന് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ നേതാവാണ് ജയരാജന്‍. പാര്‍ട്ടിയില്‍ പുതിയ ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിച്ചു. നാട്ടിലും വിദേശത്തും മകനെയും ക്വട്ടേഷന്‍ സംഘത്തെയും ഉപയോഗിച്ച് കച്ചവടങ്ങള്‍ കെട്ടിപ്പൊക്കി. ക്വാറിമുതലാളിക്കുവേണ്ടി മലയോരത്ത് പാര്‍ട്ടി ഏരിയാ സെക്രട്ടറിയെ മാറ്റി. തുടങ്ങിയ വിമര്‍ശങ്ങളും മനു ഉയര്‍ത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്