ആലപ്പുഴ: ഇക്കഴിഞ്ഞ ദിവസം നടന്ന ആലപ്പുഴ സിപിഐഎം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ ഉയർത്തിയ ആവശ്യമായിരുന്നു കുട്ടനാട് സീറ്റ് എന്‍സിപിയിൽ നിന്ന് സിപിഎം ഏറ്റെടുക്കണമെന്ന്.
പാർട്ടിക്ക് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് കുട്ടനാട്. പ്രതിനിധികൾ ഉയർത്തിയ അഭിപ്രായത്തിൽ തന്റെ നിലപാട് വ്യക്തമാക്കുകയാണ് ജില്ലാ സെക്രട്ടറി ആർ.നാസർ.
കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കില്ലെന്ന് പറയാനാവില്ല. അപ്പോഴത്തെ സാഹചര്യത്തിനനുസരിച്ച് ആവും നിലപാട്. ഇപ്പോൾ ഘടകകക്ഷിയെ ചേർത്തു പിടിക്കും.
ജില്ലയിൽ സിപിഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിച്ചെന്നും നാസർ പറഞ്ഞു.
പുതിയ ജില്ലാ കമ്മിറ്റിയിലേക്ക് കഴിവുള്ളവരെയാണ് പുതുതായി തെരഞ്ഞെടുത്തത്. കഴിഞ്ഞകാല പ്രവർത്തനങ്ങൾ കൂടി വിലയിരുത്തിയിട്ടാണ് ചിലരെ ഒഴിവാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്