കെ സുധാകരൻറെ നീക്കം കോൺഗ്രസിനെ ഏറ്റവുമധികം പ്രതിസന്ധിയിലാക്കുന്നത് പേരാവൂരിൽ

MARCH 19, 2026, 12:06 AM

കണ്ണൂർ:   കെ സുധാകരൻറെ ഇപ്പോഴത്തെ നീക്കം കോൺഗ്രസിനെ  പ്രതിസന്ധിയിലാക്കുന്നത് പേരാവൂരിൽ. 

സിറ്റിംഗ് എംഎൽഎയും കെപിസിസി പ്രസിഡൻറുമായ അഡ്വ. സണ്ണി ജോസഫാണ് നിലവിൽ പേരാവൂരിലെ യുഡിഎഫ് സ്ഥാനാർഥി.

കണ്ണൂരിൽ കെ സുധാകരന് സീറ്റില്ല എന്ന് ഉറപ്പായതോടെ, പേരാവൂരിൽ യുഡിഎഫിൻറെ തെരഞ്ഞെടുപ്പ് പ്രതീക്ഷകളെ ഇത് പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക ബലപ്പെടുകയാണ്.

vachakam
vachakam
vachakam

പടിഞ്ഞാറ് പയ്യാമ്പലം മുതൽ കിഴക്ക് പേരാവൂർ വരെ ഇപ്പോഴും ശക്തമായ അണിവൃന്ദമുണ്ട് കെ സുധാകരന്.  മാറിയ രാഷ്‌ട്രീയ സാഹചര്യങ്ങൾ, പുതിയ വോട്ടർമാർ എന്നിവ വരും നിയമസഭ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെങ്കിലും കേവലം 3,172 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമേ 2021-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പേരാവൂരിൽ യുഡിഎഫിനുള്ളൂ.

സിപിഎമ്മിൻറെ യുവമുഖം സക്കീർ ഹുസൈനോട് ശക്തമായ പോരാട്ടത്തിനൊടുവിലാണ് സണ്ണി ജോസഫ് അന്ന് വിജയിച്ചത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് കോട്ടകൾ ഇളകുന്നത് പേരാവൂരിൽ കണ്ടു. എന്നാൽ മണ്ഡലത്തിലെ മുൻ എംഎൽഎ കൂടിയായ കെ കെ ശൈലജ ടീച്ചർ എത്തിയതോടെ പേരാവൂർ പോരാട്ടം കനക്കുമെന്ന് ഉറപ്പായി. ഇതിനിടെയാണ്, കണ്ണൂർ നിയമസഭാമണ്ഡലം സീറ്റിനായുള്ള സുധാകരൻറെ നീക്കം

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam