ആർജെഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; വടകരയിൽ എം.കെ ഭാസ്‌കരൻ 

MARCH 18, 2026, 1:04 AM

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആർജെഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.  ആർജെഡി സംസ്ഥാന അധ്യക്ഷൻ എം.വി.ശ്രേയാംസ്‌ കുമാറാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. വടകരയിൽ എം.കെ ഭാസ്‌കരനും കൂത്തുപറമ്പിൽ പി.കെ പ്രവീണും കല്പറ്റയിൽ പി.കെ അനിൽ കുമാറും മത്സരിക്കും. 

പാർട്ടി സംസ്ഥാന അധ്യക്ഷൻ എം.വി.ശ്രേയാംസ് കുമാർ കഴിഞ്ഞ അഞ്ചു തവണയായി മത്സരിച്ച മണ്ഡലാണ് കല്പറ്റ. രണ്ട് തവണ വിജയിച്ച് മണ്ഡലത്തെ പ്രതിനിധീകരിച്ചു.  അദ്ദേഹം മത്സരരംഗത്ത് നിന്ന് മാറിയ സാഹചര്യത്തിലാണ് അനിൽകുമാർ പാർട്ടി സ്ഥാനാർഥിയായയത്. 

വയനാട് ഡിസിസി സെക്രട്ടറിയും ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന അനിൽകുമാർ അഞ്ച് വർഷം മുൻപാണ് കോൺഗ്രസ് വിട്ട് ആർ.ജെ.ഡിയിൽ ചേർന്നത്.  മുൻ കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവും വയനാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പി.കെ.ഗോപാലന്റെ മകനാണ് അനിൽകുമാർ. 

vachakam
vachakam
vachakam

മറ്റുള്ളവർക്ക് അവസരം നൽകുന്നതിന്റെ ഭാഗമായിട്ടാണ് താൻ മത്സരിക്കണമെന്ന് മുന്നണിയിൽ നിന്ന് നിർബന്ധം ഉണ്ടായിരുന്നു. ഇതിന് മുന്നണിയോട് നന്ദിയും കടപ്പാടും ഉണ്ടെന്നും എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു. 

കൂത്തുപറമ്പിൽ നിലവിലെ എം.എൽ.എ കെ.പി. മോഹനന്റെ സഹോദരപുത്രനാണ് പി.കെ.പ്രവീൺ. കഴിഞ്ഞ തവണ പാനൂർ നഗരസഭാ കൗൺസിലറായിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam