തിരുവനന്തപുരം; കോൺഗ്രസിനെ വെട്ടിലാക്കി പാറശാല മണ്ഡലത്തിൽ വിമത സ്ഥാനാർഥി. മുൻ എംഎൽഎ എ.ടി ജോർജാണ് വിമതനായി മത്സരിക്കുക. ഇന്ന് നാമനിർദേശ പത്രിക വാങ്ങുമെന്നാണ് എ.ടി.ജോർജ് അറിയിച്ചിരിക്കുന്നത്.
മണ്ഡലത്തിന് പുറത്തു നിന്ന് സ്ഥാനാർഥിയെ നിർത്തുന്നതിൽ പ്രതിഷേധിച്ചാണ് തീരുമാനം.
നെയ്യാറ്റിൻകര സനലിനെയാണ് കോൺഗ്രസ് പാറശാലയിൽ സ്ഥാനാർഥിയായി നിർത്തുവാൻ തീരുമാനിച്ചത്.
2011-16 കാലഘട്ടത്തിൽ പാറശാലയിൽ എംഎൽഎ ആയിരുന്നയാളാണ് എ.ടി.ജോർജ്. പാറശാല സ്വദേശി കൂടിയായ ജോർജിന് 2016ൽ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു. ഇത്തവണ മണ്ഡലത്തിൽ നിന്നുള്ള ഒരാളെ തീരുമാനിക്കണമെന്ന ആവശ്യം തള്ളിയതോടെയാണ് വിമതനായി മത്സരിക്കുവാനുള്ള തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കോൺഗ്രസിൽ 'മുഖ്യമന്ത്രി' കളി മുറുകുന്നു: സുധാകരന്റെ വലംകൈ കെ.സി.ക്ക്; സതീശനും ചെന്നിത്തലയും പ്രതിരോധത്തിൽ?
തമിഴ് മണ്ണിലെ 'വിജയ്' ഘടകവും ദേശീയ രാഷ്ട്രീയത്തിലെ ഭൂകമ്പവും!
ബീഹാറിൽ നിതീഷ് യുഗത്തിന് വിരാമം; ചാണക്യൻ പടിയിറങ്ങുമ്പോൾ പാടലീപുത്രത്തിൽ ഇനി 'സാമ്രാട്ട് '
ലോക്സഭ സീറ്റുകൾ 850 ആക്കി ഉയർത്താൻ സർക്കാർ നിർദ്ദേശം; കരട് ബിൽ എംപിമാർക്ക്