താനൂർ വേണ്ട, തിരൂർ മതിയെന്ന ആവശ്യത്തിലുറച്ച്   വി അബ്ദുറഹിമാൻ : മുഖ്യമന്ത്രിയെ നേരിൽ കണ്ടേക്കും

MARCH 18, 2026, 9:39 PM

മലപ്പുറം:  താനൂരിൽനിന്ന് മത്സരിക്കുന്നതിനോട് താല്പര്യമില്ലാത്ത മന്ത്രി വി അബ്ദുറഹിമാന്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. 

താനൂരിൽ തന്നെ മത്സരിക്കണമെന്ന ആവശ്യം വി അബ്ദുറഹിമാനോട് മുഖ്യമന്ത്രി മുന്നോട്ടുവെക്കും. താനൂരിൽ തന്നെ വി അബ്ദുറഹിമാൻ മത്സരിക്കണമെന്നാണ് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്.

മുഖ്യമന്ത്രിയെ നേരിൽ കാണാനാണ് വി അബ്ദുറഹിമാന് പാർട്ടി നൽകിയ നിർദേശം. മലപ്പുറത്തുവെച്ചായിരിക്കും ഇരുവരുടെയും കൂടിക്കാഴ്ച. 

vachakam
vachakam
vachakam

താനൂരിൽനിന്ന് മാറി തിരൂർ മണ്ഡലത്തിൽ മത്സരിക്കാനാണ് താല്പര്യമെന്ന് വി അബ്ദുറഹിമാൻ പാർട്ടിയെ അറിയിച്ചിരുന്നു. മണ്ഡലത്തിൽ അദ്ദേഹത്തെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചെങ്കിലും പ്രചാരണത്തിന് വി അബ്ദുറഹിമാൻ മണ്ഡലത്തിൽ എത്തിയിരുന്നില്ല.

ആരോഗ്യകാരണങ്ങളാലാണ് പ്രചാരണം തുടങ്ങാത്തത് എന്നായിരുന്നു സിപിഐഎമ്മിന്റെ വിശദീകരണം.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam