കണ്ണൂര്‍: ആര്‍ജെഡി എൽഡിഎഫ് വിടുമെന്ന വ്യാപക പ്രചരണം നടക്കുന്നുണ്ട്, ഈ ചർച്ചകൾക്കിടയിൽ നിലപാട് വ്യക്തമാക്കുകയാണ് കെപി മോഹനൻ എംഎൽഎ.
മുന്നണി മാറ്റത്തെക്കുറിച്ച് ചിന്തിക്കുന്നേയില്ല. ആര്‍ജെഡി മുന്നണിയിൽ ഹാപ്പിയല്ലെന്നും എന്നാൽ എൽഡിഎഫ് വിടില്ലെന്നും കെപി മോഹനൻ പറഞ്ഞു.
നിലവിൽ അര്‍ഹമായ രീതിയിൽ സംരക്ഷിച്ചുകൊണ്ടാണ് എൽഡിഎഫ് ആര്‍ജെഡിയെ കൊണ്ടുപോകുന്നത്. മുന്നണി മാറ്റത്തെക്കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടേയില്ല. സിപിഐയേക്കാല്‍ അംഗബലമുള്ള പാര്‍ട്ടിയെന്ന നിലയിൽ കൂടുതൽ സീറ്റിന് അര്‍ഹതയുണ്ട്.
യുഡിഎഫ് പ്രവേശനം അജണ്ടയിൽ ഇല്ലാത്ത കാര്യമാണ്. എൽഡിഎഫിൽ ആര്‍ജെഡിക്ക് അര്‍ഹിച്ച പരിഗണന കിട്ടിയിട്ടില്ല.
അതിനാൽതന്നെ മുന്നണിയിൽ ആര്‍ജെഡി ഹാപ്പിയല്ല. ആര്‍ജെഡിയെ പരിഗണിക്കാൻ മുഖ്യമന്ത്രിക്ക് പരിമിതികളുണ്ടെന്നും കെപി മോഹനൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്