വയനാട്: പി.വി. അൻവർ എവിടെ പോയാലും എന്ത് ചെയ്താലും പ്രശ്നമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
അൻവറിന്‍റെ കാര്യത്തിൽ ഒന്നും പറയാനില്ല. അൻവർ ഒരു തരത്തിലും സിപിഎമ്മിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വയനാട്ടില്‍ ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്‍റെ കുടുംബത്തെ ഗോവിന്ദന്‍ സന്ദര്‍ശിച്ചു. വിജയന്‍റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് എംവി ഗോവിന്ദൻ പ്രതികരിച്ചത് ഇങ്ങനെ.
''കടബാധ്യതയുടെ കാര്യങ്ങൾ കുടുംബം പറഞ്ഞു. ഏഴ് വർഷം സർവീസ് ഉള്ള മകന്‍റെ ജോലി നഷ്ടം ആയത് പ്രയാസം ഉണ്ടാക്കിയിരുന്നു. കെപിസിസി നേതൃത്വം ഓടി എത്തേണ്ട വീട് ആയിരുന്നു. എന്നിട്ടോ വിജയന്റെ കുടുംബത്തെ കുറിച്ചു അവർ പറഞ്ഞത് അന്തവും കുന്തവും ഇല്ലാത്തവർ എന്നല്ലേ. ആ കുടുംബത്തെ സംരക്ഷിക്കണം. ആവശ്യമെങ്കിൽ സിപിഎം കൂടെ നിൽക്കും.
നിലവിൽ കുടുംബത്തെ സംരക്ഷിക്കാനൊന്നും സിപിഎം തീരുമാനിച്ചിട്ടില്ല. കുടുംബത്തിന് എന്തെങ്കിലും ഓഫറും നൽകിയിട്ടില്ല ",
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്