ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആര്‍ നാസര്‍ തന്നെ തുടരും. ആലപ്പുഴ ജില്ലാ സെക്രട്ടറിയായി മൂന്നാം തവണയാണ് ആർ നാസർ തെരഞ്ഞെടുക്കപ്പെടുന്നത്.
ആലപ്പുഴ ജില്ലാ കമ്മിറ്റിയിലേക്ക് അഞ്ച് പുതുമുഖങ്ങളാണ് എത്തിയത്. യു പ്രതിഭ എംഎൽഎയെ സിപിഎം ജില്ലാ കമ്മിറ്റിയിൽ ഉള്‍പ്പെടുത്തിയപ്പോള്‍ നിലവിൽ ജില്ലാ കമ്മിറ്റിയിലുള്ള അഞ്ചു പേരെ ഒഴിവാക്കി.
മാവേലിക്കര എംഎൽഎ എംഎസ് അരുണ്‍കുമാറും ജില്ലാ കമ്മിറ്റിയിലെത്തി. ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുരേന്ദ്രനും മാരാരിക്കുളം ഏരിയ സെക്രട്ടറി സി രഘുനാഥും അടക്കം അഞ്ചുപേരാണ് പുതുതായി ജില്ലാ കമ്മിറ്റിയിലെത്തിയത്.
എം.സുരേന്ദ്രൻ, ജി. വേണുഗോപാൽ, എൻ.ശിവദാസൻ, പി.അരവിന്ദാക്ഷൻ, ജലജ ചന്ദ്രൻ എന്നീ അഞ്ചു പേരെയാണ് ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയത്.
46 അംഗ ജില്ലാ കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്. കഴിഞ്ഞ തവണ 47 അംഗകമ്മിറ്റിയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്