പാലക്കാട്: പി.വി അൻവറിൻ്റെ തൃണമൂൽ കോൺഗ്രസ് പ്രവേശനത്തിൽ പരിഹാസവുമായി മുതിർന്ന സിപിഎം നേതാവ് എ.കെ ബാലൻ.
'അൻവറിൻ്റേത് നിലമ്പൂരിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കോൺഗ്രസിനും ലീഗിനും ബിജെപിക്കും വേണ്ടാത്തതിനാൽ തൃണമൂലിൽ പോയി ചേർന്നു.
പറ്റിയ പാർട്ടിയിലേക്കാണ് അൻവർ പോയത്. രാഷ്ട്രീയമായ ആത്മഹത്യയാണ് അൻവറിൻ്റേതെ'ന്നും എ.കെ ബാലൻ കൂട്ടിച്ചേർത്തു.
കേരളത്തിൽ പുല്ല് വിലയായിരിക്കുമെന്നും എ.കെ ബാലൻ പറഞ്ഞു.
'അൻവറിൻ്റെ ആരോപണങ്ങൾ അന്വേഷിക്കാൻ മൂന്ന് കമ്മീഷനെയാണ് മുഖ്യമന്ത്രി നിയമിച്ചത്. എന്നിട്ടും എന്തിനാണ് അൻവർ രാഷ്ട്രീയ ആത്മഹത്യയിലേക്ക് പോകുന്നതെന്ന് അറിയില്ല. കേരളത്തിൽ പുല്ല് വിലയായിരിക്കും അൻവറിനും തൃണമൂലിനുമുണ്ടാവുക'യെന്നും എ.കെ ബാലൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കേരളം 2026: റെക്കോർഡ് തകർക്കുമോ കേരളം? അണിയറയിൽ ഒരുങ്ങുന്ന രാഷ്ട്രീയ ഭൂകമ്പങ്ങൾ
കേരളം ബൂത്തിലേക്ക്: ഹാട്രിക് മോഹവുമായി ഇടതുപക്ഷം; അധികാരം തിരിച്ചുപിടിക്കാൻ യു.ഡി.എഫ്; വിധി നിർണ്ണയിക്കാൻ
പാലക്കാട് 2026: 'വോട്ടിന് പണം'; ശോഭയും ബി.ജെ.പിയും വെട്ടിലാകുമ്പോൾ!
കേരളം 2026: വിധിദിനത്തിന് മുൻപുള്ള നിശബ്ദ യുദ്ധം; അടിയൊഴുക്കുകൾ ആർക്കൊപ്പം?