കൊച്ചി: കേരളത്തിൽ നിന്നുള്ള മുതിർന്ന ഒരു ലോക്സഭാംഗം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുമെന്ന് ദിവസങ്ങളായി അഭ്യൂഹം ശക്തമാണ്.
ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ ഇക്കാര്യം റിപ്പോർട്ട് ചെയ്തതോടെ പ്രചാരണവും സജീവമായി. കോൺഗ്രസ് എംപി പാർട്ടി മാറാനായി ബിജെപി ദേശീയ നേതൃത്വവുമായി ചർച്ചകൾ നടത്തുന്നു എന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.
തിരുവനന്തപുരം എംപി ശശി തരൂരാണ് കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കാറാനൊരുങ്ങുന്നത് എന്നും സൂചനകളുണ്ട്.
കോൺഗ്രസിന്റെ ദേശീയ – സംസ്ഥാന നേതൃത്വങ്ങൾ തന്നോട് കാട്ടുന്ന അവഗണനയിൽ തരൂർ അസംതൃപ്തനാണെന്ന അഭിപ്രായം മുമ്പേ ഉയർന്നിരുന്നു. ദിവസങ്ങൾക്കു മുമ്പേ വന്ന റിപ്പോർട്ടുകളോട് ശശി തരൂർ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിനിടെയാണ് ഡീൻ കുര്യാക്കോസിനെ ചുറ്റിപ്പറ്റി ചർച്ച വീണ്ടും സജീവമാകുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കമന്റായി ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഓണാശംസ നേർന്നതാണ് ചർച്ചയാകുന്നത്.
ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ എന്നാണ് കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്. ഇതിനു കമന്റായാണ് ഹാപ്പി ഓണം എന്ന് ഇമോജിക്കൊപ്പം ഡീൻ കുറിച്ചത്. ഡീൻ കുര്യാക്കോസിന് നന്ദി പറഞ്ഞ് തിരികെ ആശംസയും സുരേന്ദ്രൻ മറുപടിയായി നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്